എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം

  ഒരു ഗ്രാമം അവിടെ വലിയ കടക്കളൊന്നുമില്ല എന്നാൽ കൊച്ചു കൊച്ചു കടകൾ ഉണ്ടായിരുന്നു. ഒരു ചെറിയ തട്ടുകട അവിടെ ഒരുപാട് ആളുകൾ വന്നു പോകുന്നു. അപ്പോൾ ആ കടയുടെ കുറച്ചകലെ ഒരു പാറയുടെ മുകളിൽ 8 വയസുള്ള ഒരു ആണ്കുട്ടി ഇരിക്കുവായിരുന്നു. അവനാണെങ്കിൽ നല്ല വസ്ത്രങ്ങളൊന്നുമില്ല. ഒരു ട്രൗസർ മാത്രമായിരുന്നു അവന്റെ വേഷം. അവൻ മുടി ചീകില്ലായിരുന്നു അവന് ധരിക്കാൻ ചെരുപ്പുകളില്ല. അവനെ കണ്ടാൽ ഒരു പാവം കുട്ടി. അവനെ ആരും ശ്രദ്ധിക്കുന്നില്ല. അവന്റെ കണ്ണുകൾ ആ കടയിലേക്കായിരുന്നു. അവൻ അവിടെ വന്നു പോകുന്ന ആളുകളുടെ കൈയിൽ തന്നെ നോക്കുമായിരുന്നു. ആരുടെയെങ്കിലും കൈയിൽ നിന്നും ഒരു നെയ്യപ്പമോ വടയോ തറയിൽ വീഴുന്നുണ്ടോ എന്ന്. അവൻ അങ്ങനെ നോക്കിയിരുന്നു നേരം വൈകി. അവസാനം ഭാഗ്യം എന്നു പോലെ ഒരാളുടെ കൈയിൽ നിന്നും ഒരു നെയ്യപ്പം തറയിൽ വീണു. ആളൊഴിയാൻ കാത്തിരുന്നു. ആളുകൾ പോയി അവൻ നെയ്യപ്പത്തിനടുത്തേക്ക് ഓടി അവനു വിശപ്പ് സഹിക്കാൻ വയ്യ. എന്നിട്ടും അവൻ വേസ്റ്റ് പാക്കറ്റിൽ നിന്നു ആളുകൾ ഉപയോഗിച്ചിട്ടിട്ട ടിഷുപേപ്പർ എടുത്ത നെയ്യപ്പം പൊതിഞ്ഞു ട്രൗസറിന്റെ പോക്കറ്റിലിട്ടിട്ട് ഒരറ്റഓടം. ഇടിഞ്ഞുപൊളിഞ്ഞ മേൽക്കൂര തകർന്ന ചെളിയും പായലും കെട്ടികിടക്കുന്ന ഒരു ചെറ്റക്കുടിലിൽ കയറി. അവിടെ നാല് വയസ് പ്രായമുള്ള ഒരനിയത്തിയും ഒൻപത് മാസം പ്രായമുള്ള ഒരനിയനും ഇരിക്കുന്നു. അവൻ ആ നെയ്യപ്പം പകുതിയാക്കി ഒരു ഭാഗം അനിയത്തിയുടെ കൈയിൽ കൊടുത്തു. മറ്റൊരു ഭാഗം അനിയന്റെ വായിൽ കുറേശെ മുറിച്ചു വെച്ച് കൊടുത്തു. ആ കൊച്ചനുജൻ ആർത്തിയോടെ അത് കഴിച്ചു. അവൻ അനിയത്തിയെ നോക്കി അവളും കഴിച്ചു കഴിഞ്ഞു. അവൻ അനിയനെ ഉറക്കി. ആഴുക്ക ഒരു തുണി വിരിച്ചു കിടത്തി അനിയത്തിയും ഉറങ്ങി അവളെ അനിയന്റെ അടുത്ത കിടത്തി. അവൻ അവരെ നോക്കികൊണ്ടിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ ചുമരിൽ ചാരി പതിയെ നിദ്രയിലേക്കാണ്ടു..........
                                  നന്ദി ..........................





 

 

അൽഫിയാ ജെ
7 E എസ് എൻ യൂ പി എസ് കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ