എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ


2019 ഡിസംബർ 31 ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസിന്റെ പിറവി. അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ തൊണ്ടവേദനയും ശ്വാസതടസ്സവും ആണ്. ഈ ലക്ഷണങ്ങളുമായി ഒരു അച്ഛനും മകനും ആശുപത്രീയിലെത്തി വിദഗ്ധ പരിശോധന നടന്നുകൊണ്ടിരിക്കെ ഇതേ ലക്ഷണങ്ങളുമായി നിരവധി പേർ വന്നു. പരിശോധനകൾക്കൊടുവിൽ കൊറോണ എന്ന വൈറസ് ആണ് ഇതിനു കാരണം എന്ന് കണ്ടെത്തി. ഇത്തരക്കാരെല്ലാം ലൈവ് അനിമൽ മാർക്കറ്റിൽ പോയവരും അവിടെ നിന്ന് എന്തെങ്കിലും കഴിച്ചവരുമായിരുന്നു. ഈ രോഗത്തിന് മരുന്നില്ല. ശുചിത്വവും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും ആണ് പ്രതിവിധി എന്ന് ആ അച്ചനോടും മകനോടും ഡോക്ടർ പറഞ്ഞു. ഈ രോഗം ഇരുപതിൽ അധികം രാജ്യത്തേക്ക് പടർന്നു. കൊറോണ എന്നാൽ നോവൽ കൊറോണ വൈറസ് എന്നാണ്. ഇരുപത്‌ വർഷങ്ങൾക്കു മുൻപ് കണ്ടുപിടിച്ചിട്ടുണ്ട്.ഈ വൈറസിന് 24 മണിക്കൂർ അന്തരീക്ഷത്തിൽ നിൽക്കാൻ കഴിവുണ്ട്. മൃഗങ്ങളിലും പക്ഷികളിലും ഈ വൈറസ് കണ്ടു വരുന്നു.

ആരതി എം. എസ്‌
2 A എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം