എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ Nature
Nature
പച്ചപ്പ് നിറഞ്ഞ ഭൂമി ഇപ്പോൾ തവിട്ട് നിറത്തിലോ...? മനുഷ്യർ കാട്ടികൂട്ടുന്ന അക്രമങ്ങൾ കാരണം ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ്. ഭൂമി നശിച്ചു കഴിഞ്ഞാൽ പിന്നെ മനുഷ്യരും നശിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതിയെ നാം സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ് അത് നാം പാലിക്കണം. മലകളും, പുഴകളും, കാടുകളും, ചെടികളും, മരങ്ങളും, മറ്റും പ്രകൃതി കനിഞ്ഞ വരമാണ് അത് നാം നശിപ്പിക്കാതിരിക്കുക. കുട്ടികളായ നമുക്കും പ്രകൃതി സംരക്ഷണത്തിനായി മുന്നോട്ടിറങ്ങാം. പരിസ്ഥിതി ദിനമായ ജൂൺ 5ന് നാം സ്കൂളുകളിൽ പല പദ്ധതികളും നടപ്പിലാക്കിവരികയാണ്. സമൂഹത്തെ ബോധവൽക്കരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം തന്നെ തുടർച്ചയായ ഭൂമികുലുക്കത്തിനും വെള്ളപ്പൊക്കത്തിനും ഇരയായി തീരുന്നു. കൊറോണ എന്ന വൈറസ് ലോകത്തെ തന്നെ വിഴുങ്ങിയിരിക്കുകയാണ്. ഇതിനൊക്കെ ഉത്തരവാദി ആരാണ്...? ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കണം. 44 നദികളുണ്ടായിട്ടും കേരളം ഈ കൊടും വേനലിൽ ജലക്ഷാമം അനുഭവിക്കുകയാണ്. ഒരിറ്റു ദാഹജലത്തിനായി ഭൂമി കേഴുകയാണ് ഇതിന് പല കാരണങ്ങൾ ഉണ്ട് മരങ്ങൾ മുറിക്കുന്നതും, കുന്നിടിക്കുന്നതും, വയൽ നികത്തുന്നതും, വന നശീകരണവുമൊക്കെയാണ് വരൾച്ചയ്ക്ക് കാരണം ചില മനുഷ്യർ ചേർന്ന് ഈ ഭൂമിയെ ഇല്ലയിമ ചെയ്യുകയാണ്. അത് നിർത്തലാക്കണം അത് എപ്പോൾ നിർത്തുന്നുവോ അന്ന് മാത്രമേ പ്രകൃതിക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളു...... പ്രകൃതി ഒരു വീടാണ്. മനുഷ്യരുടെ മാത്രമല്ല... മുഴുവൻ ജീവജാലങ്ങളുടെയും . ആ വീടിനെ കുട്ടികളായ നമുക്ക് സംരക്ഷിക്കാം... നാളത്തെ തലമുറക്ക് കൺകുളിർക്കെ കാണാൻ മനോഹരമായ പ്രക്രതിയെ നമുക്ക് വീണ്ടെടുക്കാം...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം