എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ ഒരിടവേള : ഭൂമിക്കും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിടവേള : ഭൂമിക്കും മനുഷ്യനും


വേവുന്ന ഭൂമിക്കിതാശ്വാസമായ്
എത്തിയതാണീ കാലം
ഈ ലോക്ക് ഡൌൺ കാലം (2)

തെളിവാർന്നു മാനം മിഴിവാർന്നു ഭൂമി
വീശിയടിക്കുന്ന കാറ്റിനുമുണ്ടൊരു
നവ്യാനുഭൂതി (2)

പുകപുതപ്പില്ല പുകമറയില്ല
ആരവമില്ല ആഘോഷമില്ല
ഭീതിപൂണ്ടേവരും അകത്തിരിപാണെ

യന്ത്രങ്ങളെല്ലാമേ നിശ്ചലമായി
റോഡുകളെല്ലാം വിജനമായി
തന്ത്രങ്ങളെല്ലാം വിഫലമായി

ഉയിരിനുവേണ്ടി മുറവിളികൂട്ടുന്നു
ഭക്ഷണത്തിനായി നെട്ടോട്ടമോടുന്നു
മാനവ കുലത്തിനിതന്യമോ അതോ
പരീക്ഷണകാലമോ

ഞാനിപ്പോ സന്ദേഹിക്കുന്നു മമ
മാതാവേ
അവിടുത്തെ ശാപാഗ്നിയിൽ
പിറവിയെടുത്തവനോ ഈ
കൊറോണയാം ഭീകരൻ

ഈ കൊറോണ കാലവും കഴിഞ്ഞു പോയീടും
മനുഷ്യനതും മറക്കും
പിന്നെയും ഇറങ്ങുമവൻ ഭൂമിതൻ നാശത്തിനായി

 

അനഘ അജിത്ത്
VIII A എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത