എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/കോവിഡ് -19. നൂറ്റാണ്ടിന്റെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19. നൂറ്റാണ്ടിന്റെ മഹാമാരി

മനുഷ്യരാശിയെ കിടിലം കൊള്ളിപ്പിച്ച്, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ ലക്ഷക്കണക്കിന് ആളുകളെ കാർന്നു തിന്ന ഭയാനകമായ കൊറോണ എന്ന വൈറസ് നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. മരണം വിതയ്ക്കുന്ന തോക്കുകൾ കൊണ്ടും, തീ തുപ്പുന്ന പീരങ്കികൾ കൊണ്ടും മൂന്നാം ലോക മഹായുദ്ധത്തെ നേരിടാൻ ഒരുങ്ങിയ ലോകരാജ്യങ്ങൾക്ക് മുന്നിലേക്ക് കടന്നു വന്നത് കൊറോണ എന്ന ഭീകരനായിരുന്നു.

ചൈനയിലെ വുഹാനിൽ നിന്ന് രൂപംകൊണ്ട ആ വൈറസ് പിന്നീട് ലോകരാജ്യങ്ങളെ ആകെ വിഴുങ്ങുകയായിരുന്നു. ഇന്ത്യയും, അമേരിക്കയും, ഇറ്റലിയും, സ്പെയിനും, ഫ്രാൻസും, ബ്രിട്ടനും ഉൾപ്പടെ 185ഇൽ അധികം രാജ്യങ്ങൾ കൊറോണയുടെ വായിൽ അകപ്പെട്ടിരിക്കുകയാണ്. ലോകജനതയുടെ ഭൂരിഭാഗവും വീടുകളിൽ അകപ്പെട്ടിരിക്കുന്നു. രോഗത്തിന്റെ തീവ്രത മനസ്സിലാക്കാത്ത ലോകരാജ്യങ്ങൾക്കൊക്കെയും പകരം വയ്‌ക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് ജീവനുകളാണ്. സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന ഭീതിപ്പെടുത്തുന്ന കാഴ്ചകൾ ലോകത്തിന്റെ മറ്റൊരു കോണിന്റെ നേർചിത്രങ്ങളായിരുന്നു. നൂറ്റാണ്ടിന്റെ മഹാമാരി എന്ന് വിശേഷണമുള്ള ആ വൈറസ് രോഗം ലോകരാജ്യങ്ങളെ ആകെ വിറങ്ങലിപ്പിച്ചു ഇന്നും തുടരുകയാണ്.

ചരിത്രത്തിൽ ആദ്യമായാണ് ലോകം ഇതുപോലൊരു പ്രതിസന്ധി നേരിടുന്നത്. കൊറോണയ്ക്കു മുൻപിൽ ശാസ്ത്ര ലോകം പോലും പകച്ചു നിൽക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിനൊരു പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത ചരിത്രമാണ് മാനവരാശിക്കുള്ളത്. ഈ മഹാമാരിയെയും തരണം ചെയ്യാൻ നമുക്ക് കഴിയും എന്ന് പ്രത്യാശിക്കാം. നിപ്പയെയും, മഹാ പ്രളയത്തെയും വരെ അതിജീവിച്ച ലോകജനതയ്ക്കു മാതൃകയായി മാറിയ മലയാളികൾക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും. ഡോക്ടർമാരും നേഴ്‌സുമാരും പോലീസ്‌കാരും രാപ്പകൽ നമ്മൾക്ക് വേണ്ടി കഷ്ട്ടപെടുമ്പോൾ അവർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ നമ്മൾ തയ്യാറാവണം. ലോക്ക്‌ഡൌൺ നിയമങ്ങൾ പാലിക്കുന്നതിലൂടെയും, മാസ്‌ക് ധരിക്കുന്നതിലൂടെയും, സാമൂഹിക അകലവും, വ്യക്തി ശുചിത്വവും പാലിക്കുന്നതിലൂടെയും കൊറോണ വ്യാപനത്തെ നമുക്ക് തടുത്തു നിർത്താം.

Let's Break the Chain.

കാർത്തിക്. എസ്
IX എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം