എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ ലോക് ഡൗൺ കാലത്തെ നമ്മുടെ ചുറ്റുപാടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലത്തെ നമ്മുടെ ചുറ്റുപാടുകൾ

ഒരു മാസം മുമ്പുവരെ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരുന്നു. പുഴകളിലും ,തോടുകളിലും ,റോഡിനരികിലും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയായിരുന്നു. .ഫാക്ടറികളും വാഹനങ്ങളും കാരണം നമ്മുടെ അന്തരീക്ഷം മലിനമായിരുന്നു .കൊറോണ വൈറസ് മൂലം നമ്മുടെ രാജ്യം ലോക് ഡൗണായി .ഫാക്ടറികൾ പ്രവർത്തിക്കാതെയും വാഹനങ്ങൾ ഓടാതെയും ആയപ്പോൾ നമ്മുടെ നാട്ടിലെ പുഴകളിലെയും, തോടുകളിലേയും ,റോഡിനരികിലേയും മാലിന്യങ്ങൾ വളരെ കുറഞ്ഞു.ഒട്ടുമിക്ക വീടുകളിലും ആളുകൾ പച്ചക്കറി കൃഷി ആരംഭിച്ചു .അനാവശ്യ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കാൻ പഠിച്ചു .ഈ ലോക് ഡൗൺ കാലം കഴിഞ്ഞാലും നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം, അതു വഴി നമ്മുടെ ജീവനെയും നമ്മുടെ ഭാവി തലമുറയേയും നമുക്ക് സംരക്ഷിക്കാം.

ശിവ സൂരജ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം