എസ് എൻ എച്ച് എസ് എസ് പൂതാടി/അക്ഷരവൃക്ഷം/ ശീലിക്കാം ശുചിത്വം നല്ല നാളേക്കായി...

Schoolwiki സംരംഭത്തിൽ നിന്ന്
ശീലിക്കാം ശുചിത്വം നല്ല നാളേക്കായി...

 മഹാത്മാവായ ഗാന്ധിജി പറഞ്ഞിട്ടുണ്ട് "ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് എന്നത് അവന്റെ ആരോഗ്യമാണ് “. എന്നാൽ പണത്തിനുവേണ്ടി പരക്കം പായുന്ന നാമിന്ന് അത് പലപ്പോഴും മറക്കുന്നുവെന്നത് തികച്ചും
യാഥാർത്ഥ്യമാണ്.ആരോഗ്യ പരിപാലനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം.
                        ശുചിത്വം എന്നത് മൂന്ന് തരമുണ്ട്.വ്യക്തി ശുചിത്വം,പരിസ്ഥിതി ശുചിത്വം,സാമൂഹിക ശുചിത്വം എന്നിവ.വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം എന്നും മുൻപന്തിയിലാണ്.എന്നാൽ പരിസ്ഥിതി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും നാം മുന്നിലാണോ എന്നത് സംശയത്തിന്റെ നിഴലിലാണ്.
                       വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ നാം അഭിമാനിക്കുമ്പോഴും പരിസ്ഥിതി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും നാം പിന്നിലാണ്.വ്യക്തിപരമായ ശുചിത്വത്തിൽ ഒതുങ്ങേണ്ടതല്ല നമ്മുടെ ശുചിത്വ പ്രവർത്തനങ്ങൾ മറിച്ചത് സമൂഹത്തിലേക്കും പ്രകൃതിയിലേക്കും വളരേണ്ടതാണ്.

                     പരിസ്ഥിതി ശുചിത്വത്തിലുണ്ടാകുന്ന വീഴ്ച്ചകൾ മൂലമാണ് പകർച്ചാവ്യാധികൾ നമ്മുടെ സമൂഹത്തെ വേട്ടയാടുന്നത്.എലിപ്പനി,ഡെങ്കിപ്പനി,എച്ച് വൺ എൻ വൺ,എയ്ഡസ് തുടങ്ങി പകർച്ചാവ്യാധികളുടെ ഉത്ഭവ കേന്ദ്രമാണ് വൃത്തിഹീനമായ പരിസരങ്ങൾ.ഒട്ടുമിക്ക പകർച്ചാവ്യാധികളും പരത്തുന്ന കൊതുകുകളുടെ സുഖവാസ കേന്ദ്രങ്ങളാവുകയാണ് നമ്മുടെ പറമ്പുകളും പൊതുസ്ഥലങ്ങളും മറ്റും.അവ പെരുകാൻ വേണ്ട എ്ലല്ലാ സാഹചര്യങ്ങളും നാം മനുഷ്യർ ഒരുക്കികൊടുക്കുന്നു.അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തെയും സമൂഹത്തിന്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നത് നാം തന്നെയാണെന്ന് ഓരോരുത്തരം മനസ്സിലാക്കണം.
                          ലോകമെമ്പാടുമിന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്.ഇതിന് കാരണക്കാരായ വൈറസുകൾ നമ്മുടെ ശരീരത്തിലേക്ക് കയറാതിരിക്കുവാൻ നാം വ്യക്തി ശുചിത്വം പാലിച്ചേ മതിയാകു.അതിനായി കൈകൾ വൃത്തിയായി മറ്റും കഴുകി വ്യക്തി ശുചിത്വം പാലിക്കുന്നു. കൂടാതെ നാം സാമൂഹികാരോഗ്യത്തിനു വേണ്ടി സാമൂഹിക അകലം പാലിക്കുന്നു.കൊറോണ പടരുന്ന ഈ കാലഘട്ടത്ത് നാം നമ്മുടെ പൊതുസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കി സാമൂഹ്യ ശുചിത്വം പാലിക്കുകയാണ്.ഒരു വൈറസ് വേണ്ടി വന്നു നമ്മൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തരാൻ.
                                     നാം ചെയ്യുന്ന ശുചിത്വ പ്രവർത്തനങ്ങൾ സമൂഹത്തിലേക്കും പടർത്തിയാൽ ഒരു പരിധി വരെ പകർച്ചാവ്യാധികളെ നമുക്ക് തടയാൻ കഴിയുമെന്ന് കൊവിഡ് കാലത്തെ ഈ പ്രവർത്തനങ്ങൾ നമുക്ക് കാണിച്ചു തന്നു.കേരളത്തിൽ നിപ വൈറസ് പിടിമുറുക്കിയപ്പോഴും നാം ഈ പ്രവർത്തനങ്ങൾ തന്നെയാണ് ചെയ്തത് എന്ന് ഓർക്കേണ്ടതാണ്.ഇന്ന് നമ്മുടെ ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ അഹോരാത്രം പരിശ്രമിക്കുന്നു.ഈ പ്രവർത്തനങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങളുടെ സ്ഥാനം വളരെയധികം വലുതാണ്.
                                അതുകൊണ്ട് തന്നെ പരിസര ശുചിത്വം ഉറപ്പു വരുത്താൻ നാം കൊതുകുകളും മറ്റ് രോഗവാഹകരായ ജീവികളും പെരുകാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം,മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി വാങ്ങി കൂട്ടുന്ന സാധനങ്ങളുടെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, പൊതുയിടങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജ്ജനം നടത്താതിരിക്കുക.കൂടാതെ ജനങ്ങളിൽ ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി മനസ്സിലാക്കുക
                                   ഭാരതസർക്കാറിന്റെ സ്വച്ഛ് ഭാരത് മിഷനിലും കേരള സർക്കാറിന്റെ ഹരിതകേരളം മിഷനിലും പങ്കാളികളായികൊണ്ട് വരും തലമുറയ്ക്കും ശുചിത്വത്തിന്റെ മഹാത്മ്യം മനസ്സിലാക്കിക്കുവാൻ നമുക്ക് കഴിയുമാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം....

അഭിരാം കൃഷ്ണ
10 എസ്.എൻ.എച്ച്,എസ്.എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം