എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണവൈറസും
ശുചിത്വവും കൊറോണവൈറസും
ശുചിത്വവും കൊറോണവൈറസും 2020 ൽ ലോകം കണ്ട സൂക്ഷ്മജീവികളായ വൈറസ് പരത്തുന്നരോഗമാണ് കൊറോണ.വൈറസിൻെറ ആകൃതി അനുസരിച്ചാണ് ഈ രോഗത്തിന് കൊറോണ എന്ന പേര് ലഭിച്ചത്.2019ഡിസംബർ 31ന് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്.ഒരു മനുഷ്യനിൽ ഉണ്ടായ ഈ രോഗം ഇപ്പോൾ ഒരു ചങ്ങല പോലെ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ഈ ലോകം മുഴുവൻ വ്യാപിച്ച് കഴിഞ്ഞു.രോഗികളുടെ എണ്ണവും മരണസംഖ്യയും വൻതോതിൽ ഉയരുന്നുണ്ട്.മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നതാകയാൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കഠിനമായി പ്രയത്നിച്ചാലേ ഈ രോഗത്തെ പൂർണ്ണമായി നശിപ്പിക്കാൻ ആകൂ.ഈ രോഗത്തെ പ്രതിരോധിക്കുവാൻ നമ്മുടെ മുന്നിലുളള മാർഗം ആണ് ശുചിത്വം.ശുചിത്വം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണെന്നാൽ നമ്മൾ മറ്റുളളവരോട് സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ കൃത്യം ഒരുമീറ്റർ അകലം പാലിക്കുക , കഴിവതും തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം ടിഷ്യു കൊണ്ടോ തൂവാല കൊണ്ടോ മറയ്ക്കുക , മാസ്ക്കുകൾ ധരിക്കുക , പുറത്ത് പോയിട്ട് തിരികെ വീട്ടിൽ വരുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക , ഇടയ്ക്കിടയ്ക്ക് ഹാൻ്റവാഷ് ഉപയോഗിച്ച് കൈകൾ കഴുകുക ,കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക ,പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.ഇവയൊക്കെ എല്ലാവർക്കും പാലിക്കാൻ കഴിയുന്ന കാര്യങ്ങൾ ആണ്. ആളുകളോട് സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക എന്ന് പറയുന്നത് , അവരുടെ ഉമിനീർ മുഖത്തും മറ്റും വീഴാതിരിക്കുവാൻ ആണ്.എന്തെന്നാൽ സ്രവങ്ങളിലൂടെയും കൊറോണ വൈറസ് പകരും , കൂടാതെ ഇപ്പോൾ കണ്ടുപിടിച്ച ഒരു കാര്യമാണ് മൃഗങ്ങൾക്കിടയിലും കൊറോണ പകരും എന്ന്.ഇതൊക്കെ കൊണ്ട് നമ്മൾ മേൽ പറഞ്ഞ കാര്യങ്ങൾ സ്വീകരിച്ചാൽ ഈ കൊറോണ വൈറസിനെ അൽപ്പമെ-ലും അകറ്റി നിർത്താൻ നമുക്ക് സാധിക്കും.നമുക്ക് ശുചിത്വത്തിൻെറ കൂട്ടത്തിൽ പെടുത്താവുന്ന മറ്റൊരു കാര്യം ആണ് ഒരുപാട് ആളുകൾ സ്പർശിക്കുന്ന വീടിൻെറ ഗേറ്റ് , വാതിലിൻെറ പിടി , ജനാലകൾ ,ഫ്രിഡ്ജിൻെറ പിടി മുതലായ വസ്തുക്കൾ ഡെറ്റോൾ മുതലായ അണുനാശിനികൾ ഉപയോഗിച്ച് വൃത്തി ആക്കുക എന്നത്.കൂടാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്.അശ്രദ്ധമായി കൈകാര്യം ചെയ്താൽ നമ്മുടെ കൈകളിലൂടെ വൈറസുകൾ ഭക്ഷ്യവസ്തുക്കളിൽ എത്തിപ്പെടുകയും ഒടുവിൽ അവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. നമ്മൾ ഈ അസുഖങ്ങൾ ബാധിക്കുമ്പോൾ അല്ല ശുചിത്വം പാലിക്കേണ്ടത് ,മറിച്ച് എപ്പോഴും ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം .താമസസ്ഥലം വൃത്തിയാക്കുകയും നമ്മൾ സ്വയം വൃത്തിയായിരിക്കുകയും ചെയ്താൽ ഒരു രോഗങ്ങളും നമ്മളെ ബാധിക്കുകയില്ല. നമ്മളിൽ മിക്ക ആളുകളും ചെയ്യുന്ന മറ്റൊരു കാര്യമാണ് പൊതുസ്ഥലങ്ങളിലും , ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നത്.നമ്മൾ എല്ലാവരും എല്ലാദിവസവും മുടങ്ങാതെ പല്ലുതേക്കുകയും , സോപ്പു പതപ്പിച്ച് ശരീരം വൃത്തിയാക്കി കുളിക്കുകയും , കൂടിയ സെൻ്റ പൂശി ശുചിത്വം കൃത്യമായി പാലിക്കുന്നവരായി നടക്കുന്നവരാണ്.പക്ഷെ മിക്കയാളുകളും ഇങ്ങനെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് വഴി ,മുമ്പ് നമ്മൾ തുടച്ച് മാറ്റിയ പല രോഗങ്ങളേയും പുതിയ രോഗങ്ങളേയും വരുത്തുകയാണ് ചെയ്യുന്നത്.പക്ഷികളിൽ ശുചിത്വം പാലിക്കുന്ന വർഗമാണ് കാക്കകൾ.അവർ അനാവശ്യവസ്തുക്കൾ വൃത്തിയാക്കി നമ്മുടെ മുറ്റം നന്നാക്കിയിടുന്നു. ശുചിത്വം നമ്മുടെ ജീവിതത്തിൽ പാലിക്കുകയും അത് പാലിക്കുവാൻ മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യണം.അങ്ങനെ നമുക്ക് ലോകത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന ഈ കൊറോണ വൈറസിനെ ഒറ്റക്കെട്ടായി തോൽപിക്കാം......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം