എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-22 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽകൈറ്റ്സ് (2019-22)

ലിറ്റിൽകൈറ്റ്സിന്റെ മൂന്നാമത്തെ യൂണിറ്റിലേക്ക് 35 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ലീഡറായി അനുപ്രിയ കെ ആറിനെയും ഡെപ്യൂട്ടി ലീഡറായി അഖില സി സിയെയും തിരഞ്ഞെടുത്തു. അവണൂർ ശാന്ത എച്ച് എസ് എസിലെ എസ് ഐ ടി സി ബീന ടീച്ചറുടെയും കുറ്റൂർ സി എം ജി എച്ച് എസ് എസിലെ എസ് ഐ ടി സി നിഷ ടീച്ചറുടെയും നേതൃത്വത്തിൽ ഡിസംബർ 20-ന് പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രിലിമിനറി ക്യാമ്പ് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിലായി മൂന്ന് ക്ലാസ്സുകളാണ് എട്ടാം ക്ലാസ്സുകാർക്കുണ്ടായിരുന്നത്. സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം ടൈപ്പിങ്, ചിത്ര രചന. സ്കൂൾ അവധി ദിവസങ്ങളിൽ കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ പൂർത്തിയാക്കി.

കോവിഡ് മഹാമാരി മൂലം വിക്ടേഴ്സ്  ചാനൽ വഴിയായിരുന്നു പരിശീലനം. കുട്ടികൾ ലാപ്‍ടോപ്പുകൾ കൊണ്ടു പോയി പ്രവർത്തനങ്ങൾ കുറേയേറെ പൂർത്തീകരിച്ചു. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്  ഇന്റർനെറ്റ്, സ്ക്രാച്ച് എന്നിവ ഓഫ്‍ലൈൻ ക്ലാസ്സുകൾ നടത്തുകയും പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.ജനുവരിയിൽ കുട്ടികളുടെ അസൈൻമെന്റ് പ്രവർത്തനങ്ങൾ നടത്തി. അഞ്ച് ഗ്രൂപ്പുകളായി ആറ്, ഏഴ്, എട്ട്, ക്ലാസ്സുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാറുകൾ നടത്തി.

സത്യമേവ ജയതേ

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളിലൊന്നായ സത്യമേവ ജയതേ എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിലൂടെ എല്ലാ വിദ്യാർത്ഥികളിലും എത്തിച്ചു. നവ മാധ്യമങ്ങൾ വഴി പങ്കു വെയ്ക്കുന്ന വിവരങ്ങളും മറ്റും വിശ്വാസ്യത, തെറ്റായ വാർത്തകളുടെയും വീഡിയോകളുടെയും പ്രചരണം എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങൾ സത്യമേവ ജയതേയിലൂടെ വിശദീകരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ലൈഡ് പ്രദർശനത്തിലൂടെയും അധ്യാപകരുടെ സഹായത്തോടെയും ഹൈസ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ഹൃദ്യ മുരളി എം, ആയിഷ ഇ എസ് , പ്രയാഗ ജി ജെ, അഖില സി സി, മിസ്റ്റി ചന്ദ്രശേഖർ , കനക് കുന്ദൻ ശ്രീവാസ്തവ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.

വെബിനാർ

ഈ വർഷത്തെ കുട്ടികളുടെ അസൈൻമെൻറ് പ്രവർത്തനം രക്ഷിതാക്കൾക്കും മറ്റ് കുട്ടികൾക്കുമുള്ള വെബിനാർ ആയിരുന്നു. കുട്ടികൾ അഞ്ച് ഗ്രൂപ്പുകളായി വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് സ്ലൈഡ് പ്രദർശനത്തോടെ ക്ലാസ്സുകൾ എടുത്തു. ജനുവരി 29,30, 31 തിയ്യതികളിലായാണ് ക്ലാസ്സുകൾ നടത്തിയത്.

കോവിഡ് - 19 ബോധവത്ക്കരണക്ലാസ്സ് - കോവിഡിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിനും വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും വിശദീകരിക്കുകയുണ്ടായി.

ഗൂഗിൾ മീറ്റ്

ഗൂഗിൾ ക്ലാസ്സ് റൂം കുട്ടികൾക്ക് എങ്ങനെ അനായാസമായി ഉപയോഗിക്കാം - എന്നതായിരുന്നു രണ്ടാമത്തെ ഗ്രൂപ്പിന്റെ വിഷയം. ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രാധാന്യത്തെ കുറിച്ചും ഓഫ്‌ലൈൻ ക്ലാസ്സിനോടൊപ്പം തന്നെ ഗൂഗിൾ ക്ലാസ്സ് റൂമും തുടരുകയാണെങ്കിൽ ഉള്ള നേട്ടങ്ങൾ, ജീസ്യൂട്ട് ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രത്യേകതകൾ എന്നിവ വിശദീകരിച്ചു. യു പി കുട്ടികൾക്ക് വളരേയേറെ സഹായകരമായ ഒരു ക്ലാസ്സ് ആയിരുന്നു ഇത്.

ഗൂഗിൾ മീറ്റ്

നവമാധ്യമങ്ങളിലെ ചതിക്കുഴികൾ

കോവിഡ് മഹാമാരി മൂലം എല്ലാ കുട്ടികളും സ്മാർട്ട്ഫോൺ ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവയുടെ പ്രയോക്താക്കളായി മാറി. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ കെണികൾ ധാരാളം. ഈ വിഷയത്തെ അധികരിച്ചു കൊണ്ടായിരുന്നു മൂന്നാമത്തെ ഗ്രൂപ്പിന്റെ ക്ലാസ്സ് . സ്ലൈഡുകളുടെയും വീഡിയോകളുടെയും സഹായത്തോടെ ഇവയുടെ ഗുണദോഷങ്ങളെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിശദീകരിച്ചു.

ഗൂഗിൾ മീറ്റ്

സൈബർ സെക്യൂരിറ്റി

നാലാമത്തെ ഗ്രൂപ്പിന്റെ വിഷയം ഇതായിരുന്നു. ഹാക്കിങ്, ഫിഷിങ് എന്നിവയെ കുറിച്ചെല്ലാം അംഗങ്ങൾ കുട്ടികൾക്ക് വിശദമാക്കി. നമ്മുടെ അക്കൗണ്ടുകളെല്ലാം Password ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

ഗൂഗിൾ മീറ്റ്

ഇന്റർനെറ്റ് സേഫ്റ്റി ഇൻഷുറൻസ്

എന്നതിനെ കുറിച്ചായിരുന്നു അഞ്ചാമത്തെ ഗ്രൂപ്പിന്റെ ക്ലാസ്സ് . ചെറിയ കുട്ടികൾക്കായിരുന്നു ക്ലാസ്സ് നടത്തിയത് എന്നത് കൊണ്ടു തന്നെ അവർക്ക് മനസ്സിലാകുന്ന തരത്തിൽ അംഗങ്ങൾ ക്ലാസ്സെടുത്തു. അമിതമായ ഗെയിം കളിക്കുന്നതു മൂലമുള്ള ദോഷങ്ങളും മറ്റും വിശദമാക്കി. ഒപ്പം അവരുടെ ചെറിയ ചെറിയ സംശയങ്ങൾക്കും മറുപടി നൽകി.

ഗൂഗിൾ മീറ്റ്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

അംഗങ്ങൾ
ക്രമ നമ്പർ അഡ്‌മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ ക്രമ നമ്പർ അഡ്‌മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ
1 13465 അഖില സി സി 8 എ
19 12998 ദേവിക പി എം 8 സി
2 13454 അനഘ പി വിനോദ് 8 എ
20 12898 ഹൃദ്യ മുരളി എം 8 സി
3 13477 അനാമിക ഇ എ 8 എ
21 12960 കൃഷ്ണജ എം എൻ 8 സി
4 13443 അനന്യ പി പി 8 എ
22 12919 കൃഷ്ണപ്രിയ പി എസ് 8 സി
5 13463 കൃഷ്ണനന്ദ കെ എ 8 എ
23 13395 മിസ്റ്റി ചന്ദ്രശേഖർ കുചാങ്കർ 8 സി
6 13459 മരിയ ലിംസൺ 8 എ
24 13063 പ്രയാഗ ജി ജെ 8 സി
7 13457 മെലീസ സി ലാർസൺ 8 എ
25 12970 ശ്രീനന്ദന കൃഷ്ണ ഇ എസ് 8 സി
8 13480 സാനിമരിയ കിഷോർ 8 എ
26 12920 ആയിഷ ഇ എസ് 8 ഡി
9 13430 ശ്രീലക്ഷ്മി പി ഡി 8 എ
27 12951 ആദിത്യ കെ എ 8 ഡി
10 13377 തേജാലക്ഷ്മി കെ എസ് 8 എ
28 12997 അനുപ്രിയ കെ ആർ 8 ഡി
11 13236 വാണി വിജയൻ 8 എ
29 12877 അതുല്യ മനോജ് 8 ഡി
12 13040 ഐശ്വര്യ പി പി 8 ബി
30 13558 കനക് കുന്ദൻ ശ്രീവാസ് 8 ഡി
13 12915 അളകനന്ദ പി യു 8 ബി
31 12985 മഞ്ജിമ എം മേനോൻ 8 ഡി
14 12975 അനഘ എ ജി 8 ബി
32 12933 നേഹ സി രമേഷ് 8 ഡി
15 12931 അനാമിക എം ആർ 8 ബി
33 12890 അഖില ഇ ആർ 8 ഇ
16 12987 അഞ്ജലി ഇ എം 8 ബി
34 12994 അഞ്ജന എൻ ജെ 8 ഇ
17 12906 അർഷിത പി ജെ 8 ബി
35 12934 വിഷ്ണുപ്രയ വി എസ് 8 ഇ
18 12910 ദേവിക മനോജ് 8 ബി