എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ മുമ്പിൽ എപ്പോഴും ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
മുമ്പിൽ എപ്പോഴും ആരോഗ്യം

അമ്മ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അവൾ അവളുടെ എല്ലാകാര്യത്തിലും മുന്നിലായിരുന്നു. പഠനത്തിൽ ആയിരുന്നു അവൾ കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. അവൾ അവളുടെ ആഹാരത്തെയോ, ഉറക്കത്തെയോ ഒന്നിനും ഒരു ശ്രദ്ധ പുലർത്തിയിരുന്നില്ല. ഇതുകൊണ്ട് അവളുടെ അമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു. അങ്ങനെ അവൾ പത്താം ക്ലാസിൽ എത്തി. അവൾ മുമ്പുള്ളതിനേക്കാൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചു. ഈ സമയത്ത് അവൾ ഭക്ഷണം കഴിക്കാനും താൽപര്യം കാണിച്ചില്ല. അവൾ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും നാളുകൾ നീക്കി. പത്താംക്ലാസിലെ ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും എ പ്ലസ് നേടി. പക്ഷേ, അതിനിടയിലായിരുന്നു ഇത് സംഭവിച്ചത്. മോഡൽ എക്സാം അടുത്തുവരുമ്പോൾ അപ്പോൾ അമ്മുക്ക് തലവേദനയും തലകറക്കവും ഉണ്ടാകാൻ തുടങ്ങി. അവൾ വല്ലാതെ വിഷമത്തിലായി. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സിച്ചു. ഡോക്ടർ പറഞ്ഞു ഇത് ചികിത്സിച്ചു പോകുന്ന രോഗം ഒന്നുമല്ല. അവൾ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും വരുന്ന രോഗങ്ങളാണ്. എന്നിട്ട് അമ്മുവിനെ ഒറ്റയ്ക്ക് ഇരുത്തി, ഡോക്ടർ ചോദിച്ചു: “എന്താ മോളെ നിനക്ക് പറ്റിയത്?”. അപ്പോൾ അമ്മു പറഞ്ഞു: “ഞാൻ പഠനത്തിനിടയിൽ ഇതൊന്നും ശ്രദ്ധിച്ചില്ല”. പിന്നെ അവൾ വീട്ടിലേക്ക് മടങ്ങി. അവളെ അമ്മ നന്നായി ശകാരിച്ചു. “ആദ്യമേ നിന്നോട് പറഞ്ഞില്ലേ? പറഞ്ഞപോലെ എല്ലാ കാര്യത്തിനും നല്ല ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യത്തെ... ആ കഴിഞ്ഞത് പോട്ടെ. ഇനിയെങ്കിലും നന്നായി ഭക്ഷണം കഴിക്ക്ം നന്നായി ഉറങ്ങ്”. അവൾ അവളുടെ പഠനത്തെ പോലെ തന്നെ ആരോഗ്യത്തിലും ശ്രദ്ധിക്കാൻ തുടങ്ങി. എസ്എസ്എൽസി ആകുമ്പോൾ പഠനത്തെയും ആരോഗ്യത്തെയും ഒരുപോലെ കൊണ്ടുപോയി. അങ്ങനെ എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ അവൾ എ പ്ലസ് ഓടുകൂടി വിജയിച്ചു. അപ്പോഴാണ് അമ്മുക്ക് കാര്യം പിടി കിട്ടിയത്. നമ്മൾ ഏതുകാര്യം ചെയ്യുമ്പോഴും ആരോഗ്യത്തിന് ആണ് മുൻഗണന നൽകേണ്ടത്.

AYSHATH ASNA
5 D എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ