എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/അക്ഷരവൃക്ഷം/മരണത്തിന്റെ കറുത്ത കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
മരണത്തിന്റെ കറുത്ത കിരീടം


രാജ്യങ്ങൾ ചുടലക്കളമാക്കി പെയ്തിറങ്ങിയ
കറുത്ത പുകയിൽ
കിതച്ചു മായുമ്പോൾ ഓർക്കുക മാനവാ,
നീ അസ്ഥിബന്ധങ്ങളെ
പൊതിഞ്ഞൊരു മാംസപിണ്ഡം.
എവിടെ നിൻ സിംഹാസനം?
എവിടെയാണു നിൻ രാജ്യാതിർത്തികൾ?
അശ്വമേധം ജയിച്ച നിൻ തലപ്പാ-
വിലെ പൊൻതൂവലെന്തേ കരിഞ്ഞുവോ?
നിദ്രാവിഹീനമാം നിന്നലച്ചിലുകൾ
ഒടുവിൽ ശാസ്ത്രം വഴിമുട്ടി നിൽക്കുന്ന
കനൽച്ചുഴിയിൽ!
അഴിച്ചുവയ്ക്കുക നിൻ രാജകീയ മുദ്ര
തച്ചുടയ്ക്കുക നിൻ സിംഹാസനം
മർത്യാ ഇവിടെ നീ നിസ്സാരനും
നിസ്സഹായനും.
‘ഇവൻ’ വർണ്ണ വെറിയനല്ല;
ഉച്ചനീചത്വമില്ല.
പതിയെ പതിയെ ഒരു രാജ്യത്തിന്റെ
നിയന്ത്രണം മുഴുവൻ ഏറ്റെടുക്കുന്നവൻ;
‘ഇവൻ’ കിരീടമണിഞ്ഞ രൗദ്രഭാവം.
മക്കളെ കാണാതെ വായ്ക്കരിയില്ലാതെ
ചുണ്ടു നനയ്ക്കാതെ
യന്ത്രങ്ങളുടെ മുരൾച്ചയ്ക്കു
നടുവിൽ വിടപറഞ്ഞ
വൃദ്ധജനങ്ങളേ നിങ്ങൾക്കു പ്രണാമം.

 

ജിയന്ന സാവിയോ
9 B സെന്റ് ഫ്രാൻസീസ് അസ്സീസി എച്ച് എസ് എസ് അർത്തുങ്കൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത