എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

സന്തോഷവും സമാധാനവും നിറഞ്ഞ കാലം, അങ്ങനെ ഒരിക്കൽ കുട്ടികൾ കളിസ്ഥലത്ത് എത്തി. ബാറ്റും ബോളും എടുത്ത് കളിക്കാൻ തുടങ്ങിയപ്പോൾ ആണ് ഒരു ചെറിയ പ്രശ്നം. ഉണ്ണി വന്നില്ല . പിന്നെ എങ്ങനെയാണ് കളിക്കുന്നത്. ബോൾ എറിയാൻ വേറെ ആരും ഇല്ല. കുട്ടികൾ എല്ലാം ഉണ്ണിയുടെ വീട്ടിൽ എത്തി. ഉണ്ണി.... ഉണ്ണി.... അവർ വിളിച്ചു. എന്താ കൂട്ടുകാരാ, എന്താ കുഴപ്പം, നിങ്ങൾ എന്താ ഇവിടെ. ഉണ്ണി... നീ എന്താ കളിക്കാൻ വരാത്തത് അവർ കാര്യം തിരക്കി. കുട്ടുകാരെ നിങ്ങൾ അറിഞ്ഞില്ലേ കൊറോണ ഭൂതത്തെകുറിച്, ഇല്ല ഞങ്ങൾ അറിഞ്ഞില്ലല്ലോ. ആരാണ് കൊറോണഭൂതം. കൊറോണ ഭൂതം മനുഷ്യരെ കൊല്ലുന്ന ഭൂതം ആണ്. കോറോണഭൂതം പിടികൂടിയാൽ ശ്വാസതടസ്സവും ചുമയും തുമ്മലും തുടങ്ങും ഇത് പിന്നീട് കടുത്ത പനിയിലേക്കു വഴി മാറും. അത് മനുഷ്യന്റെ ജീവൻ അപകടത്തിലാക്കും. ഇതിനെ തുരത്താൻ അത്രപെട്ടെന്ന് കഴിയില്ലെങ്കിലും പ്രതിരോധിക്കാൻ കഴിയും. ഉണ്ണി... നമുക്ക് ഇതിനെ എങ്ങനെ പ്രതിരോധിക്കാം. പറയാല്ലോ, ഇടക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, മാസ്കുകളും തൂവാലകളും ഉപയോഗിക്കുക, സാമൂഹികഅകലം പാലിക്കുക, ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാതെ കഴിവതും വീട്ടിൽ തന്നെ കഴിയുക. ഉണ്ണി... നീ ഇതൊക്കെ എങ്ങനെ ആണ് അറിഞ്ഞത്. അച്ഛനാണ് എന്നോട് ഈ വിവരങ്ങൾ പറഞ്ഞത്. കൊറോണയെ ഒന്ന് നിയന്ത്രിക്കുന്നത് വരെയും വീട്ടിൽ തന്നെ ഇരുന്ന് പ്രാർത്ഥനയിലും പഠനകാര്യങ്ങളിലും ഏർപ്പെടാം. അതിനു ശേഷം നമുക്ക് സുഖമായി കളിക്കാം. നന്ദി ഉണ്ണി, ഞങ്ങൾ വീട്ടിലേക് പോവുകയാണ്. ശരി കുട്ടുകാരെ നിങ്ങൾ ഒരു കാര്യം ഓർക്കുക, വീട്ടിൽ ചെന്നുടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കണം. ശരി ഉണ്ണി... ഇതുപോലെ നമുക്കും ഒത്തൊരുമിച്ചു കൊറോണയെ പ്രതിരോധിക്കാം. 'STAY AT HOME'

അവന്തിക സുഭാഷ്
1 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം