എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യമുള്ള സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ആരോഗ്യപൂർണ്ണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ആണ്. എന്നാൽ നിർഭാഗ്യവശാൽ കേരളം ഇന്ന് മാലിന്യങ്ങളുടെ നാടായി തീർന്നിരിക്കുന്നു. സമ്പത്തും സൗകര്യങ്ങളും എത്ര വർധിച്ചാലും ശുചിത്വം ഇല്ലെങ്കിൽ ആരോഗ്യകരമായ ജീവിതം സാധ്യമാവുകയില്ല. അനുദിനം വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ശുചിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. അതുവഴി രോഗങ്ങൾ വരുത്തിവയ്ക്കുന്നു. വ്യക്തികളും കുടുംബങ്ങളും സമൂഹം തന്നെയും അനാരോഗ്യത്തിലേക്കു ചെന്ന് വീഴുന്നു.
നിപ്പ വൈറസ് ബാധ മൂലം കഴിഞ്ഞവർഷം നമ്മൾ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയെങ്കിലും അവ എല്ലാം നമ്മൾ ക്ഷമാപൂർവ്വം അതിജീവിച്ചു. ഏറ്റവും ഒടുവിലായി ഇപ്പോൾ ലോകമാകെ ഭീതി പരത്തുന്ന കോവിഡ് മഹാമാരി നമ്മുടെ കേരളത്തിലും പടർന്നു വരുകയാണ്. കേരള സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും പൊതുജനങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ഈ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഒരു പരിധിവരെ നമ്മൾക്ക് സാധിച്ചു.

ഇമ്മാനുവൽ നെൽസൻ
3 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം