സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/രോഗം തടയാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രോഗം തടയാം മുന്നേറാം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും, അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതനിലവാരവും ഉയർത്തപ്പെടും.
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായിപാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീരോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഇട്ടു കഴുകുക. നഖം വെട്ടിവൃത്തിയാക്കുന്നതു രോഗാണുക്കളെ തടയും. ദിവസവും രണ്ടുനേരം കുളിക്കുന്നത് നല്ലതാണു.
വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. വീട് വൃത്തിയായി സൂക്ഷിക്കുകയെന്നത് അവിടെ താമസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഓരോപ്രേദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥക്കും ഭീക്ഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പടിക്കുക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും ചെയ്തങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിനുതന്നെ നിലനിൽപ്പുള്ളൂ.
ശുചിത്വശീലം കുട്ടികളിൽ ചെറുപ്പംമുതൽ വളർത്തിയെടുക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികളെ പഠിപ്പിക്കണം. വ്യക്തിഗത ജീവിതത്തിന്റെ ഭാഗമാണ്.സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് പൊതുശുചിത്വമെന്നത് ഗാന്ധിജിയുടെ വാക്കുകളാണ്.
ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടുമാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു. മലിനജലം കെട്ടികിടക്കുന്നതിലൂടെയും പരിസരശുചിത്വം, വ്യക്തിശുചിത്വം എന്നിവയുടെ കുറവ് രോഗങ്ങൾക്ക് കാരണമാകുന്നു.
ശുചിത്വം ഒരു സംസ്കാരമാണ് ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റുസഹജീവികളും പ്രകൃതിയുമായി പരസ്പര ആശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കേണ്ടത്. ജീവന്റെ തുടർച്ചക്കു പ്രകൃതിയെടെ നിലനിൽപ്പും പരിപാലനവും അത്യാവശ്യമാണ്..

അദ്വൈത കെ അരുണ്
2B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം