സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആരോഗ്യവും ശുചിത്വവും

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും വസിക്കുന്ന വീടും ജീവിക്കുന്ന പരിസരവും ഇടപഴകുന്ന ആൾക്കാരുമെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. മനുഷ്യ മാലിന്യങ്ങളും ജന്തു മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ചേർന്ന് നമ്മുടെ വീടും പരിസരങ്ങളും പൊതുനിരത്തുകളും വൃത്തിഹീനമായി കിടക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. അല്പമൊന്നു ശ്രദ്ധിച്ചാൽ കുട്ടികളായ നമ്മുക്ക് അനവധി രോഗങ്ങളെ അനായാസം പ്രതിരോധിക്കാൻ സാധിക്കും. ആഹാരം കഴിക്കുന്നതിനു മുൻപും ബാത്‌റൂമിൽ പോയതിനു ശേഷവും നമ്മൾ സോയപ്പട്ടു കൈകഴുകുന്നത് ശീലിച്ചാൽ രോഗകാരികളായ ബാക്റ്റീരിയകളെയും വൈറസുകളെയും നമ്മുക്ക് തടയാൻ കഴിയും.എന്നും രണ്ടുനേരവും പല്ലുതേക്കുകയും കുളിക്കുകയും ചെയ്യണം, കൈകാൽ നഖങ്ങൾ വെട്ടിവൃത്തിയാക്കണം,ജംഗ്ഗ് ഫുഡ്‌കൾ ഒഴിവാക്കി വീടുകളിൽ ഉണ്ടാക്കുന്ന ആഹാരം കഴിക്കാം. ചെറുപ്പം മുതൽ ഇങ്ങനെയൊക്കെ ശീലിച്ചാൽ ആരോഗ്യം സംരക്ഷിക്കാം ഒപ്പം രോഗങ്ങളെ പമ്പകടത്തുകയും ചെയ്യാം.

Felix Johney
2B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം