എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/അപ്പുവിൻറെ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ പ്രാർത്ഥന

കാറ്റു മെല്ലെ വീശുന്നു.നല്ല തണുപ്പ്.അപ്പു ചാടി എഴുന്നേറ്റു.അപ്പു പത്രം എടുത്ത് വായിച്ചു.ഒരു പുതിയ പേര് കൊറോണ.അപ്പു പെട്ടെന്ൻ ടെലിവിഷൻ വെച്ചു.അവിടെയും ഈ പേര് തന്നെ.അപ്പു ഞെട്ടി വിറച്ചുഅപ്പു അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു," അമ്മേ കൊറോണ എന്നൊരു വൈറസ്‌ പിടിപെട്ട് അനേകം പേർ മരിക്കുന്നു.അമ്മേ നമുക്കും ആ വൈറസ്‌ പിടിക്കുമോ? അതന് മരുന്നു കണ്ടുപിടിച്ചോ?" അമ്മ പറഞ്ഞു " മോനെ മരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ പറയുന്നത്, കൈ കഴുകണം , വെറുതെ കഴുകിയാൽ പോരാ..20 സെക്കന്റ് കൈ പലവിധത്തിൽ കഴുകണം. വീടിനു പുറത്ത് കളിയ്ക്കാൻ ഇറങ്ങരുത്.അനാവശ്യമായി യാത്ര ചെയ്യരുത്. മാസ്ക് എപ്പോഴും ധരിക്കണം.സർക്കാർ പറയുന്നത് അനുസരിക്കണം.അപ്പോൾ നമുക്ക് വൈറസ്‌ പിടിക്കുകയില്ല.കൊറോണ വൈറസിനെ നമുക്ക് ചെറുത്ത് തോല്പിക്കാം. കൊറോണ നമ്മെ പിടിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം .ഏതൊക്കെ കേട്ട അപ്പു അമ്മയോടൊപ്പം ഒന്നിച്ച് ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചു.

ഡെൽവിൻ ജോബി
3A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ