എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ഒളിച്ചുകളി
ഒളിച്ചുകളി
ഒരിക്കൽ ഒരുപാട് കുടുംബങ്ങൾ ഒന്നിച്ച് സന്തോഷത്തോടെ താമസിച്ചിരുന്ന കാലത്ത് നാട്ടിലേക്ക് വളരെയധികം വിചിത്ര സ്വഭാവവുമായി എല്ലാവരെയും ആകർഷിച്ച് കൊണ്ട് ജീവിതം എന്ന കളിയിലേക്ക് കോവിഡ്- 19 എന്നറിയപ്പെടുന്ന കൊറോണയും ഒന്നിച്ച് കളിക്കാൻ ഇറങ്ങി - ഒളിച്ചുകളിയിൽ കേച്ചറായ കോവിഡ്- 19 പലരെയും പിടിച്ച് കീഴടക്കി. അവന് അമേരിക്കക്കാരനെന്നോ ജർമ്മനിക്കാരനെന്നോ കറുത്ത വർഗ്ഗമെന്നോ വെളുത്ത വർഗ്ഗമെന്നോ ഒരു പക്ഷഭേദവും ഇല്ലായിരുന്നു. അവൻ ഓരോരുത്തരെയും ഓടിനടന്ന് കീഴ്പ്പെടുത്തി കൊണ്ടേയിരുന്നു. അവൻ കീഴ്പ്പെടുത്തിയവരെല്ലാം മരണത്തെ മുഖാമുഖം കാണുകയും ചിലരെല്ലാം മരിക്കുകയും ചെയ്തു. അപ്പോൾ ബുദ്ധിയിൽ മിടുക്കരായ ലീഡിംഗ് പവറുള്ള കുറച്ച് പേർ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് തീരുമാനമെടുത്തു. തന്റെ കൂട്ടാളികളെയും നാട്ടുകാരെയും രാജ്യത്തുള്ള എല്ലാവരെയും ഈ ഒളിച്ച് കളിയിൽ വിജയിപ്പിക്കാൻ ഒരു മാർഗ്ഗം അവരെല്ലാവരും കൂടി കണ്ടെത്തി.കോവിഡ്- 19 ന് ഒരാളുടെ കൂട്ടില്ലാതെ അധിക സമയം നടക്കാനും ജീവിച്ചിരിക്കാനും ശേഷിയില്ലെന്നും അവന്റെ നിലനില്പിന് മനുഷ്യ ശരീരം ഏറ്റവും നല്ല ഘടകമാണെന്നും ഇവർ മനസ്സിലാക്കി. ഈ രഹസ്യം അവർ എല്ലാവരിലും എത്തിച്ചു. ആ രഹസ്യം ഇതായിരുന്നു." നമുക്ക് ഓരോ 20 മിനുട്ട് കഴിയുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിച്ച് ഏറ്റവും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും ചെയ്യാം. നമ്മൾ പുറത്തിറങ്ങിയാൽ ഇവൻ പിടികൂടിയവരിൽ നിന്നു പോലും അവന്റെ ദുർഗുണം മറ്റുള്ളവരെയും പിടികൂടും. എന്നാൽ അവന്റെ നാശം നമുക്ക് കാണുന്നതിനായുംനമ്മുടെ കൂട്ടുകാരെ രക്ഷിക്കുന്നതിനായും നമുക്കെല്ലാവർക്കും "BREAK THE CHAIN " ൽ പൂർണ്ണമായും വിശ്വസിക്കാം.... പ്രാവർത്തികമാക്കാം.... അറിവുള്ളവർ പറയുന്നത് അറിഞ്ഞ് കൊണ്ട് അനുസരിക്കാം. STAY HOME: STAY SAFE
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 09/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ