എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                   2010 ഓഗസ്റ്റ് രണ്ടിന് എസ് പി സി യുടെ ആദ്യ ബാച്ചിന് തുടക്കം കുറിച്ചു. പൗരബോധവും ത്യാഗമനോഭാവവും സേവനസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ട് നിയമവ്യവസ്ഥയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
എട്ടാം ക്ലാസിലെ 22 ആൺകുട്ടികളും,22 പെൺകുട്ടികളും ചേർന്ന 44 കേഡറ്റുകൾ ആണ് ഇവിടെ ഉള്ളത്. എഴുത്തുപരീക്ഷ,ശാരീരികക്ഷമത, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഇവയിലെ മികവിന് അനുസരിച്ച് എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ തെരഞ്ഞെടുക്കുന്നു.ബുധനാഴ്ച ഒന്നര മണിക്കൂറും ശനിയാഴ്ച നാലര മണിക്കൂറും വീതമുള്ള പരിശീലനം രണ്ടുവർഷം നൽകുന്നു.  ഈ പരിശീലനം ലഭിക്കുന്ന. ഇത്തരം പരിശീലനം അവരെ റിയൽ ലീഡേഴ്സ്  ആക്കി മാറ്റുന്നു.
രണ്ട് അധ്യാപകരും(CPO) രണ്ട് പോലീസ് ഉദ്യോഗസ്ഥരും പരിശീലനത്തിന് നേതൃത്വം നൽകുന്നു.  പ്രധാനമായും അഞ്ച് പ്രവർത്തനങ്ങളാണ് ഉള്ളത്
1. Indoor class
2. Out door class
3. Camp
4. Field visit
5. Community projects( വനം, ഗതാഗതം, ആരോഗ്യം, സാമൂഹികക്ഷേമം, നിയമം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് ഉള്ള പ്രോജക്ടുകൾ.)
ഇപ്പോൾ ഓൺലൈനായി വെള്ളി മുതൽ തിങ്കൾ വരെ, ക്ലാസ്സുകൾ നടത്തിവരുന്നു.