എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മർത്യന്റെ ജീവന്നെന്തു വില ?

Schoolwiki സംരംഭത്തിൽ നിന്ന്
മർത്യന്റെ ജീവന്നെന്തു വില ?

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട,
കോവിഡ് 19 ഇന്നു ഭൂലോകവാസികൾ,
ക്കൊരു സമസ്യയായ് മാറി കഴിഞ്ഞു

വികസിത രാജ്യങ്ങളുടെ മസ്തകത്തിനേറ്റ ,
അടിയായിപ്പോയി കേവലം കുഞ്ഞൊരു വൈറസ് !
ലോകരാജ്യങ്ങൾ ഭീതിയിലാണ്ടു -
തെരുവുകൾ നിശ്ചലമായി ,

മരണ നിരക്കുകൾ കൂടി വരുന്നു ,
മർത്യന്റെ ജീവന്നെന്തു വില ?
മനുഷ്യന്റെ അഹന്തക്കിന്നും കുറവില്ല,
ഇതെല്ലാം ലോകത്തിന്നവസാനമോ ?
 

യൊഹാൻ കെ തോമസ്
7 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത