എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ പാഠങ്ങൾ തന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പാഠങ്ങൾ തന്നൊരു മഹാമാരി

അറിയണം നമ്മൾ തിരിച്ചറിയേണം...
കൊറോണയെന്ന മഹാമാരിയെ....
കരുതണം നമ്മൾ തിരുത്തുക വേണം....
ജീവിതചര്യകൾ മേലിൽ....
കഴുകണം നമ്മൾ കരുത്തുള്ള കൈകൾ...
സോപ്പിട്ടു വൃത്തിയോടെന്നും....
അകന്ന് നിന്നീടാം ഒരു മീറ്ററോളം
പ്രാണൻ നിലയ്ക്കാതിരിക്കാൻ....
മേളകൾ, കല്യാണ കൂട്ടങ്ങളൊക്കെയും
ആഡംബരങ്ങളില്ലാതെ ഘോഷിച്ചീടാം....
നാളെ നമ്മളെ കാണുവാൻ
നമ്മൾക്കുമീ ലോകം കാണുവാൻ....
പലതും പഠിപ്പിച്ചു മാരിതൻ നാളുകൾ
പല ശീലങ്ങളും മാറ്റി നമ്മൾ.....
ചക്കയും മാങ്ങയും ഓമയ്ക്കയും തിന്ന്...
പീഠകൾ രോഗങ്ങൾ മാറി....
ഫാസ്റ്റ് ഫുഡെന്നോരാ ഫാഷൻ ഭക്ഷണം
തിന്നിട്ട് നാളുകളായി
മദ്യശീലങ്ങൾ മാറി ചര്യകൾ മാറി...
കുടുംബ ബന്ധങ്ങൾ മുറുകി...
താളം തെറ്റിയ മാനുഷ ജീവിതം...
നേരിന്റെ വീഥിയിലായി...
ഭൂമിയിൽ വിത്ത് വിതച്ചു കിളിർത്തു...
വിഷമില്ലാത്ത കായ പറിച്ചു..
പുതു തലമുറ കണ്ടു പഠിച്ചു തിരുത്തി...
തെറ്റായ പാഠങ്ങൾ പലരും......
ഈ മാരി, പുതുമാരി...
തൊട്ടാൽ പകർന്നിടും
കോവിടെന്നുള്ളൊരു മാരി..
ഈ മാരി, പുതുമാരി.....
ജീവിതം പാഠങ്ങൾ ഒരുപാട് തന്നൊരു മാരി...
 

മീര മോഹൻ
6 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത