എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ
1) അഞ്ചൽ പെട്ടി .........
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് കത്ത് തയ്യാറാക്കുക. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, കളക്ടർ , ഡോക്ടർമാർ , നേഴ്സുമാർ , ആരോഗ്യ പ്രവർത്തകർ , പോലീസ്, ജനപ്രതിനിധികൾ ഇങ്ങനെ ആർക്കുമാകാം
2) റൂട്ട് മാപ്പ് ........
കൊറോണക്കാലത്തെ ഡയറിക്കുറിപ്പുകൾ . എന്റെ നാട്, എന്റെ കുടുംബം ........... ബുക്ക് എടുത്ത് എഴുതി തുടങ്ങുക ........
3) ഗ്രീൻ സല്യൂട്ട് .......
ലഭ്യമായ വിത്തുകൾ ഉപയോഗിച്ച് പച്ചക്കറി കൃഷികൾ ആരംഭിക്കുക. ഉദ്യാന സസ്യങ്ങളേയും പരിപാലിക്കുക. ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യണം
4) കിളിക്കൊഞ്ചൽ .......
നമ്മളുടെ വീടിനും പരിസരത്തും എത്തിച്ചേരുന്ന പക്ഷികളെപ്പറ്റി ഒരു നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക. ഒപ്പം പക്ഷികൾക്ക് കുടിക്കാനുള്ള വെള്ളം ഒരു പാത്രത്തിൽ തൊടിയിൽ ക്രമീകരിക്കണം .......
5) ശലഭ കാഴ്ചകൾ .......
വീടിനു സമീപത്തെത്തുന്ന ശലഭങ്ങളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക. അവ തേനുണ്ണാനെത്തുന്ന സസ്യങ്ങളേതെന്നും നിരീക്ഷിക്കുക
6 ) ഇവൻമാർക്കിതെന്തു പറ്റി .........
കൊറോണക്കാലത്ത് മനുഷ്യനെ പുറത്തു കാണാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ച് മൃഗങ്ങളോ പക്ഷികളോ തയ്യാറാക്കുന്ന ഒരു രസകരമായ വാർത്ത.....
7) എന്റെ വീട് ...... ഒരു ക്ലിക്ക്
സ്വന്തം വീടും പരിസരവും കുടുംബാംഗങ്ങളും ഒരു മൊബൈൽ ക്ലിക്കിലൂടെ ........ നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക
8) അമ്മ മനസ് ........
അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ, വിഭവങ്ങൾ, ഇഷ്ടപ്പെട്ട പാട്ടുകൾ, അമ്മയുടെ കുട്ടിക്കാലം ......... അമ്മയുമായി ഒരു അഭിമുഖം തയ്യാറാക്കുക
9 ) ഉപ്പ് പോര കേട്ടോ ........
അടുക്കളയിൽ അമ്മയ്ക്കൊപ്പമോ സ്വന്തമായോ വിഭവങ്ങൾ തയ്യാറാക്കുക ........ നാടൻ പലഹാരങ്ങൾ തയ്യാറാക്കാൻ അമ്മയോടോ മുത്തശ്ശിയോടു ആവശ്യപ്പെടുകയും അതിന്റെ ലിസ്റ്റും പാചകകുറിപ്പുകളും വീഡിയോയും പോസ്റ്റ് ചെയ്യുക.
10) മുറിയ്ക്കാം ..... വരയ്ക്കാം ... ഒട്ടിയ്ക്കാം
ഉപയോഗശൂന്യമായ വസ്തുക്കളും പേപ്പറും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ....... നിർമ്മാണ സമയത്തെ ഫോട്ടോകൾ എടുക്കണം .......
11) ഫാമിലി ട്രീ ........
കുടുംബാഗങ്ങളുടേയും കുടുംബത്തിലെപൂർവ്വികരുടേയും പേരുവിവരം ശേഖരിച്ച് ഫാമിലി ട്രീ വരയ്ക്കുക ....... സഹായത്തിന് അച്ഛൻ , അമ്മ, മുത്തശ്ശൻ , മുത്തശ്ശി etc
12 ) എഴുത്താണി ......
ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ വായനാനുഭവം തയ്യാറാക്കുക
13 ) ഭാരതം എന്റെ അഭിമാനം .......
ഇന്ത്യയിലെ ഒരു സംസ്ഥാനത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കുക. ഉൾപ്പെടുത്തേണ്ടത് - ജനങ്ങൾ, കൃഷി, പ്രത്യേകതകൾ, മാപ്പ് etc
14) ഇംഗ്ലീഷ് മാമൻ ......
ഇംഗ്ലീഷ് ചിത്രകഥകളും ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുക. കുറിപ്പ് തയ്യാറാക്കുക ..... Hello English പോലെയ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പഠനം ക്രമീകരിക്കുകയും ആ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക
15 ) Signature tree.........
നമ്മുടെ വീട്ടിലെ ഇഷ്ടപ്പെട്ട ഒരു മരം തിരഞ്ഞെടുത്ത് അതിനെപ്പറ്റി വിശദമായ വിവരങ്ങൾ രേഖപ്പെടുത്തുക. അതിനെ സ്നേഹിച്ച് ലാളിച്ച് പരിപാലിക്കുക
16) എഴുത് മോനേ ദിനേശാ .......
നിങ്ങൾക്ക് ഇഷ്ടമായ ഒരു സിനിമയുടെ ക്ലൈമാക്സ് രംഗം ഒന്ന് മാറ്റിയെഴുതിയാലോ ......എന്താ റെഡിയല്ലേ
17) എണ്ണാമെങ്കിൽ എണ്ണിക്കോ ........
വീട്ടിലെ ചെടികളുടേയും വൃക്ഷങ്ങളുടേയും ഒരു കണക്കെടുപ്പ് നടത്തി പട്ടിക തയ്യാറാക്കുക .......
18 ) 21 ചിത്രങ്ങൾ .......
വര അറിയാമോ ഇല്ലയോ എന്നത് ഒരു പ്രശ്നമാക്കേണ്ട ...... ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരയ്ക്കുക
19 ) ആദരം .......
നമ്മുടെ നാട്ടിലെ സാഹിത്യകാരൻമാർ, പത്രപ്രവർത്തകർ , സാംസ്ക്കാരികപ്രവർത്തകൾ എന്നിവരെപ്പറ്റി ഒരു ലഘുവിവരണം തയ്യാറാക്കുക (വീട്ടിൽ ഇരുന്ന് മാത്രം ) ഫോൺ വഴി വിവരങ്ങൾ ശേഖരിക്കാം
20 ) എഞ്ചുവടി
നമ്മുടെ അടിസ്ഥാനവിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുക ....... ജില്ല, താലൂക്ക് , പഞ്ചായത്ത് , വാർഡ്, വില്ലേജ്, തപാൽ പിൻ , വീട്ടു നമ്പർ ,ആധാർ നമ്പർ, ബാങ്ക് AC No etc
21 ) കൊറോണേ കൊണ്ടുപോവല്ലേ എന്റെ വിഷുവിനേ !!!!!
വരുന്ന വിഷുക്കാലം .... ട്രോളുകൾ കാർട്ടൂണുകൾ, ഫലിതങ്ങൾ തയ്യാറാക്കുക
- കോവിഡ് 19- ലോക്ക് ഡൗൺ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്ന സഹപാഠികൾക്ക് ഓണം ആഘോഷിക്കാൻ ഒരു കൈ സഹായം.
- ആറന്മുള CFLTC ക്കു വേണ്ടി സ്കൗട്ട് ആൻഡ് ഗൈഡ് തയ്യാറാക്കിയ മാസ്ക്, സാനിറ്റൈസർ, ബക്കറ്റ്, മഗ് മുതലായവ ആറന്മുള പഞ്ചായത്ത് സെക്രട്ടറി ശ്രീ സൈമൺ സാറിനു കൈമാറി.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക, മാസ്ക്, സാനിറ്റൈസർ ഇവ ജില്ലാ അസോസിയേഷന് കൈമാറുകയും ജില്ലാ സമാഹരണം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറിയത് കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ അനശ്വര, അനഘ എന്നീ ഗൈഡുകൾ ആയിരുന്നു.
കിടങ്ങന്നൂർ SVGVHSS ആറൻമുള പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയുടെ ഭാഗമായപ്പോൾ ........
3 ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ബഹു. പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയപ്പോൾ സന്തോഷവും ഒപ്പം ചാരിതാർത്ഥ്യവും....