എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ കാട്ടിലെ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ വാർത്തകൾ


കാലം കലികാലം ഇത്രയും നാൾ മനുഷ്യരെ പേടിച്ചു അകത്തായിരുന്ന നായകൾക്ക് സുവർണ കാലം. പഞ്ചായത്തു അധികാരികളുടെയും ആരോഗ്യ പ്രവർത്തകാരുടെയും കടന്നുകയറ്റം മൂലം വളഞ്ഞിരുന്ന നായ്ക്കൾക്കു ഈ കൊറോണ കാലം ഒരു ബംബർ അണ്. ഇപ്പോൾ വെളിയിൽ ഇറങ്ങുന്ന മനുഷ്യരെ അകത്തുകയറ്റാൻ പോലീസുകാരുടെ വലയമാണ് ഇവർക്ക് മറ. മനുഷ്യർക്ക് ഭക്ഷണത്തിനു ക്ഷാമം ഉണ്ടായാലും ഇവർക്ക് മൃഷ്ട്ടാനം കഴിക്കാൻ ഉള്ളത് ആട്ടിയകറ്റിയവർ തന്നെ കൊടുക്കുന്നു. ഒരു മധുര പ്രതികാരമായി ഇതിനെ കാണാം. കാട്ടുപന്നികൾക്കും ഇതൊരു സുവർണ്ണ കാലം അണ്. മനുഷ്യന്റെ ഇടപെടില്ലാതെ അവരുടെ ജോലി ചെയ്യാൻ ക്ര്യത്യമായി സാധിക്കുന്നുണ്ട്. എന്നാൽ ചിലർ ലോക്ക്ഡൗൺ പാലിച്ചു അവരവരുടെ വീട്ടിൽ ഇരിക്കുന്നത് നായകുടുംബങ്ങൾക്കു അപമാനമായി മാറിയിരിക്കുന്നു. വളർത്തു നായ്ക്കളുടെ കാര്യം പരിതാപകരമായ തുടരുന്നു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മാസ്ക്കും മറ്റും അണിഞ്ഞ് ക്വാററ്റീനിൽ കഴിയുകയാണ് പലരും. അവരുടെ സ്വാതന്ത്രത്തിനു അടിയന്തര സത്വത നടപടികൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി മങ്കേഷ്‌ കുമാർ അറിയിച്ചു.

അനഘ എസ് പണിക്കർ
11 A എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം