എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/Reaching out to students program-2022.( ISRO)

Reaching out to students programme

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ & ISRO എന്നിവയുടെ നേതൃത്വത്തിൽ റീച്ചിങ് ഔട്ട് സ്റ്റുഡൻസ് പ്രോഗ്രാം 4 മുതൽ 7 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്കായി 11/10/ 2022 ചൊവ്വാഴ്ചകാലത്ത് 10.30 ന് നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. Dr. Roshith Roshan [ Scientist ISRO ] ആണ് ക്ലാസ് നയിച്ചത്.

ആദ്യ റോക്കറ്റ് വിക്ഷേപണം, റോക്കറ്റുകളുടെ ദൗത്യം ,റോക്കറ്റ് ഭൂമിയിൽ നിന്നും സ്ട്രൈറ്റായാണ് പോകുന്നതെങ്കിലും ഭൂമിക്ക് പുറത്ത് എത്തിയാൽ അത് orbital shape ലാണ് കറങ്ങുന്നത്. സ്പേസിൽ മനുഷ്യർക്ക് സ്പെൻഡ് ചെയ്യാനായി Space Station ഉണ്ടാവും. ഒന്നിൽ മിനിമം 6 or 7 ആളുകളാണ് ഉണ്ടാവുക. കൃത്രിമ ഉപഗ്രഹങ്ങളുടെ ഉപയോഗത്തെക്കുറിച്ചും , SLV , ASLV , PSLV , XL, GSLV , എന്നീ റോക്കറ്റുകളെ കുറിച്ചും , ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ക്ലാസ്സെടുത്തു.ഈ ക്ലാസ്സ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ വിജ്ഞാനപ്രദവും ആകാംഷ നിറഞ്ഞതുമായിരുന്നു.