എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/ബോധവൽക്കരണ ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധദിനം 26-06-2022

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ച് അതിന്റെ ദോഷഫലങ്ങളെ കുറിച്ചും എച്ച് എം വേണുഗോപാലൻ വിശദീകരിച്ചു . അന്നേദിവസം തന്നെ സിവിൽ എക്സൈസ് ഓഫീസർ .ശിവകുമാർ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വച്ച് നടത്തി.ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു കൊടുക്കുകയും, ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം വിമുക്തമായ യുവതലമുറയാണ് ഇനി വളർന്നു വരേണ്ടത് എന്ന് സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. അന്നേദിവസം തന്നെ ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുംവിജയികളെ കണ്ടെത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ലഹരി വിമുക്ത കേരളം (ലഹരി ബോധവൽക്കരണ ക്ലാസ്)

ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ച് അതിന്റെ ദോഷഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ സുധീർ [ജനമൈത്രി ബീറ്റ് ഓഫീസർ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ] നേതൃത്വത്തിൽ ക്ലാസ് നയിച്ചു. എന്താണ് ആരോഗ്യം, ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത് , ലഹരിയുടെ ദോഷഫലങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ, സമൂഹത്തിൽ ഇത്തരംപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം , നിയമങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

"ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാം" എന്ന വിഷയത്തെക്കുറിച്ച് അധ്യാപകരായ സൗമ്യ ,സജീവ് എന്നിവർ വീഡിയോ പ്രസന്റേഷനിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ക്ലാസ്സെടുത്തു.ഈ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായം പറഞ്ഞു.

13/10/22 വ്യാഴാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തുകയും ഹെഡ്മാസ്റ്റർ വേണുഗോപാൽ ലഹരിയുടെ ദോഷഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ ലീഡർ ശ്രീലക്ഷ്മി ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി , വിദ്യാലയത്തിന്റെ സമീപപ്രദേശത്തുള്ള കടകളിൽ വിദ്യാർത്ഥികൾ പോവുകയും ലഹരിപദാർത്ഥങ്ങൾ വിൽക്കരുത് എന്നും അതിന്റെ ദോഷഫലങ്ങളെ കുറിച്ച് കടക്കാർക്ക് ബോധവൽക്കരണം നൽകുകയും, പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു.

ലഹരി വിമുക്ത കേരളം(രണ്ടാം ഘട്ടം)

15/11/22 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ഉദ്ഘാടന സന്ദേശം കാണിച്ചുകൊടുത്തു .തുടർന്ന് മോഹനൻ മാസ്റ്റർ, സജീവ്കുമാർ എന്നിവർ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

പേവിഷബാധ ബോധവൽക്കരണം

പേ വിഷബാധയ്ക്കെതിരെയുള്ള അവബോധം സമൂഹത്തിൽ വളർത്തുന്നതിനായി ബോധവൽക്കരണ പരിപാടിയുമായി നല്ല പാഠം കൂട്ടുക്കാർ . ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ വേണുഗോപാൽ സർ നിർവഹിച്ചു. നല്ല പാഠം കൂട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനും ചുറ്റും കുട്ടികളുടെ സമീപത്തുമുള്ളവീടുകളിലാണ് സർവ്വേയും ബോധവൽക്കരണവും നടത്തിയത്. വീടുകളിൽ വളർത്തുന്ന മൃഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പട്ടികപ്പെടുത്തി. ഭൂരിഭാഗം പട്ടികൾക്കും വാക്സിൻ എടുത്തിട്ടില്ല എന്നും അവയെ കെട്ടിയിട്ടിയിട്ടുകയോ കൂടുകളിൽ അടയ്ക്കുകയോ ചെയ്യാറില്ലെന്ന് സർവേയിലൂടെ മനസ്സിലാക്കി. പട്ടിയുടെയും പൂച്ചയുടെയും നഖം തട്ടുകയോ കടിക്കുകയോ ചെയ്താൽ ചെയ്യേണ്ട മുൻകരുതുകളെ കുറിച്ച് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.