എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

NIPUN BHARATH

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ കുട്ടികൾക്ക് അടിസ്ഥാനഭാഷ, ഗണിതശേഷികൾ, ഉറപ്പിക്കുന്നതിനാണ് ഭാഷ നിപൂൺ ഭാരത് മിഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. മൂന്നാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടി എന്തെല്ലാം ശേഷികൾ എത്രത്തോളം നേടിയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചിറ്റൂർ ജില്ലയിലെ 12 പഞ്ചായത്തുകളിൽ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ ഭാരത് ലക്ഷ്യങ്ങൾ എത്രത്തോളം നേടിയെന്ന് വിലയിരുത്തുന്നതിനായി ബി ആർ സി നിയോഗിച്ച രണ്ട് കോർഡിനേറ്റർമാർ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളിൽ വിലയിരുത്തൽ പ്രവർത്തനങ്ങൾ നടത്തി.12 പഞ്ചായത്തുകളിലെ കുട്ടികളെ വിലയിരുത്തതിന്റെ അടിസ്ഥാനത്തിൽ വായന , എഴുത്ത് ഗണിതശാസ്ത്രം എന്നിവയിൽഉന്നത നിലവാരം പുലർത്തിയത് എസ് ബി എസ് ഓലശ്ശേരിയിലെ മൂന്നാംതരത്തിലെ കുട്ടികളായിരുന്നുവെന്ന് കണ്ടെത്തി.

1, 2ക്ലാസുകൾ കോവിഡ് കാലഘട്ടങ്ങളിൽ വീട്ടിലിരുന്നുള്ള പഠനമായതിനാൽ പ്രസ്തുത കാലയളവിന് ശേഷം വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്ക് അടിസ്ഥാനശേഷികൾ എത്രത്തോളം ലഭിച്ചു എന്ന് കണ്ടെത്തുന്നതിനാണ് ഈ സർവ്വേ വിദ്യാലയങ്ങളിൽ നടത്തിയത്. കോവിസ് കാലഘട്ടങ്ങളിൽ വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കിയ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ തന്നെയാണ് മികവിന് കാരണം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

LSS / USS 2022

2021-2022 അധ്യയന വർഷത്തിലെ എൽ.എസ്.എസ് / യു.എസ്.എസ്.പരീക്ഷയിൽ അശ്വിൻ എം എ, അനിരുദ്ധ് പ്രശാന്ത്, അഭിനേഷ് ബി, അനുശ്രിയ എസ്,എന്നീ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു.വിനയ ആർ, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച് ഗിഫ്റ്റഡ് കാറ്റഗറിയിലേയ്ക്ക് ഉയർന്നു. സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിലെ വിജയത്തിളക്കത്തിലേക്ക് നയിക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ ജിതിൻ ആർ , ആർ. സുജിന എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ എന്നിവരാണ്

മുണ്ടൂർ മാഷും കുട്ടികളും

മലയാള മനോരമ ശിശുദിനം ദേശവിശേഷങ്ങളുടെ താളിൽ നിന്നും ------ മലയാള ഭാഷയുടെയും സർഗ്ഗരചനകളുടെയും വാതായനങ്ങളിലേക്ക് സംവാദത്തിലൂടെ ചിറകുവിടർത്തി പറക്കുകകയാണ് , പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. മുണ്ടൂർ സേതുമാധവൻ മാഷും കുട്ട്യോളും ...... ഈ സംവാദ അരങ്ങിൽ പങ്കാളികളായ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഏഴാം തരത്തിലെ ദിയയും നന്ദകുമാറും പങ്കെടുത്തു

NuMATS 2021-22

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഒരു പദ്ധതിയാണ് NuMATS ആറാം ക്ലാസിൽ പഠിക്കുന്ന 74 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അവർ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നൽകി അവരെ ഗണിത പ്രതിഭകളാക്കി വളർത്തുന്നതിനുള്ള ഒരു പദ്ധതിയാണ് ഇത്. 2021-22 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നിന്നും ദിയ വി, വിനയ ആർ എന്നീ വിദ്യാർത്ഥികൾ ഉപജില്ലാതലത്തിൽ നിന്നും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു

ഉപജില്ലാ കലോൽസവം-2022

ക്രമനമ്പർ പേര് ഇനം സ്ഥാനം ഗ്രേഡ്
1 ദിയ വി പ്രസംഗം( മലയാളം യു പി) First എ ഗ്രേഡ്
2 ശ്രീലക്ഷ്മി ഡി പദ്യം ചൊല്ലൽ( ഇംഗ്ലീഷ് യു പി) Third എ ഗ്രേഡ്
3 വൈഗ വി മേനോൻ പദ്യം ചൊല്ലൽ( മലയാളം-യു പി) എ ഗ്രേഡ്
4 ഹൈമ എച്ച് പദ്യം ചൊല്ലൽ( മലയാളം-എൽ പി) എ ഗ്രേഡ്
5 റിയ പ്രസംഗം( മലയാളം എൽ പി) എ ഗ്രേഡ്
6 അഷ്മിക എച്ച് മോണോ ആക്ട്-എൽ പി) ബി ഗ്രേഡ്
7 ദിയ വി മോണോ ആക്ട്-യു പി) ബി ഗ്രേഡ്
8 അനുശ്രീ കെ എസ് ചിത്രരചന-എൽ പി) ബി ഗ്രേഡ്
9 നിവേദ്യ എ ജലച്ചായം-യുപി) ബി ഗ്രേഡ്
10 ഷാജില എസ് അഭിനയഗാനം-( മലയാളം -എൽ പി) എ ഗ്രേഡ്
11 ജുമാനഹസീൻ അഭിനയഗാനം-( ഇംഗ്ലീഷ്- എൽ പി) ബി ഗ്രേഡ്

ഉപജില്ലാ ശാസ്ത്രോൽസവം-2022

സാമൂഹ്യശാസ്ത്രമേള

ക്രമനമ്പർ പേര് ഇനം സ്ഥാനം ഗ്രേഡ്
1 Diya V പ്രസംഗം( യു പി) Third എ ഗ്രേഡ്
2 Ashmika & Devika LP chart First എ ഗ്രേഡ്
3 Nandakumar & Anamika UP still Model എ ഗ്രേഡ്

ശാസ്ത്രമേള

ക്രമനമ്പർ പേര് ഇനം സ്ഥാനം ഗ്രേഡ്
1 Hyma & Samritha Collection LP Second എ ഗ്രേഡ്
2 Ayana & Riya Chart LP Third എ ഗ്രേഡ്
3 Rithul & Shameema Nazrin Experiments LP ബി ഗ്രേഡ്
4 Viga V Menon & Fayad Mustafa Experiments UP ബി ഗ്രേഡ്
5 Honeyshvi & Aswin M A Still Model UP ബി ഗ്രേഡ്

ഗണിത ശാസ്ത്രമേള

ക്രമനമ്പർ പേര് ഇനം സ്ഥാനം ഗ്രേഡ്
1 Anviya Maths Puzzle LP ബി ഗ്രേഡ്
2 Santhini Maths Puzzle UP എ ഗ്രേഡ്
3 Athisaya Maths Number chart LP ബി ഗ്രേഡ്
4 Adwaith Maths Geometric chart UP എ ഗ്രേഡ്
5 Nathul Maths Game UP ബി ഗ്രേഡ്
6 SBS ഓലശ്ശേരി Maths Magazine UP എ ഗ്രേഡ്

പ്രവർത്തി പരിചയ മേള

ക്രമനമ്പർ പേര് ഇനം സ്ഥാനം ഗ്രേഡ്
1 Ananya K Beads work UP എ ഗ്രേഡ്
2 Ananya R U Beads work LP ബി ഗ്രേഡ്
3 Anushree K S Fabric painting LP ബി ഗ്രേഡ്
4 Sreenandh panicker Products using waste materials LP ബി ഗ്രേഡ്
5 Anusriya s Products using waste materials UP Second എ ഗ്രേഡ്
6 Amrithas Fabric painting using vegetables UP ബി ഗ്രേഡ്
7 Sreenidhi Fabric painting using vegetables LP ബി ഗ്രേഡ്