എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാളുവിന്റെ അവധിക്കാലം
മാളുവിന്റെ അവധിക്കാലം
"രാധികേ.... സമയമെത്രയായി ? " ജയേഷിന്റെ ചോദ്യം കഴിഞ്ഞപ്പോളേക്കും പിന്നിൽ നിന്നും രണ്ടു കയ്യുകൾ വന്നു ജയേഷിന്റെ കണ്ണുകൾ പൊത്തി.. "ആ മാളു വന്നോ....?" തന്റെ സൂത്രം ഫലിച്ചില്ല എന്ന് മാളുവിന് മനസ്സിലായി. ഒരു ചെറു ചമ്മലോടെ അവൾ അച്ഛന്റെ മുൻപിലേക്ക് ചെന്നു. "അച്ഛനെങ്ങനെയാണ് ഞാനാണെന്ന് മനസ്സിലായത് ?"അവൾ അച്ഛനോട് ചോദിച്ചു അതു കേട്ടു കൊണ്ട് രാധികയും വന്നു . "നമ്മുടെ വീട്ടിൽ മാളുവല്ലാതെ ആരാ കുപ്പിവളകൾ ഇടുന്നത്. പിന്നെ ആർക്കാ മാളുവിനല്ലാതെ കുഞ്ഞു കയ്യുകൾ ഉള്ളത് ?" രാധിക മാളുവിനോടായി ചോദിച്ചു.മാളുവും വിട്ടു കൊടുത്തില്ല. "അമ്മയുടെ കയ്യിലുംഉണ്ടല്ലോ നാലു വളകൾ ആ പിന്നെ എന്റെ കൈകൾ അത്ര ചെറുതൊന്നുമല്ല" അമ്മയും മോളും തമ്മിലുള്ള വർത്തമാനം കേട്ടപ്പോൾ ജയേഷും അതിൽ പങ്കുചേർന്നു. എന്തായാലും അച്ഛന്റെയും അമ്മയുടെയും കൈ കളെ ക്കാളും വലുതല്ലല്ലോ.. അപ്പോഴാണ് വീട്ടിലേക്കു ജയേഷിന്റെ അമ്മ വന്നത് ഭഗീരഥിയമ്മ എന്നാണ് ജയേഷിന്റെ അമ്മയുടെ പേര് മാളുവും അച്ഛമ്മയും നല്ല കൂട്ടുകാരാണ് "മാളുക്കുട്ടീ..... എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ പരീക്ഷ?" ചോദ്യം തീർന്നയുടനെ മാളുവിന്റെ ഉത്തരവും വന്നു നന്നായിരുന്നു അച്ഛമ്മേ മലയാളമായിരുന്നു വലിയ കുഴപ്പമൊന്നും ഉണ്ടായില്ല.. മാളുവിന് വേണ്ടി അച്ഛമ്മ എന്താ കൊണ്ടു വന്നിരിക്കുന്നതെന്നു കണ്ടോ? കയ്യിലിരുന്ന പൊതിയെടുത്തു മാളുവിന് കൊടുത്തിട്ടു ചോദിച്ചു "ഇനി എന്നാ അച്ചമ്മേടെ മോൾടെ അടുത്ത പരീക്ഷ ?" "ഒരാഴ്ച കൂടിയുണ്ട് അമ്മേ"രാധികയാണ് ഉത്തരം പറഞ്ഞത് മാളുവിന്റെ പരീക്ഷ ടൈം ടേബിൾ കാണാപ്പാഠമാണ് രാധികയ്ക്ക് കാരണം മാളുവിന്റെ പഠിപ്പിന്റെ കാര്യങ്ങൾ നോക്കുന്നത് രാധികയാണ്.. രാത്രി അത്താഴം കഴിച്ചു മാളു ഉറങ്ങാൻ കിടന്നു ഇനി ഒരാഴ്ച കൂടിയുണ്ടല്ലോ പരീക്ഷയ്ക്ക്... ഹിന്ദിയാണ് അടുത്ത പരീക്ഷ ഹിന്ദി എളുപ്പമാണ് അതുകൊണ്ട് മാളു സമാധാനത്തോടെയാണ് കിടന്നത്. അല്ലെങ്കിൽ വരാൻ പോകുന്ന പരീക്ഷയെ കുറിച്ച് പേടിയാണ് ക്‌ളാസിൽ ഫാസ്റ്റ് ആണ് മാളു ഈ പരീക്ഷ കഴിഞ്ഞാൽ ആറാം ക്‌ളാസിലേക്ക് ആകും അപ്പോൾ അവൾക്കു ഒരു സൈക്കിൾ വാങ്ങി കൊടുക്കാമെന്നു അച്ഛൻ പറഞ്ഞിട്ടുണ്ട് അതൊക്കെ ഓർത്തു അവൾ കിടന്നു ഉറങ്ങി.. രാവിലെ എന്നും എഴുന്നേൽക്കുന്ന സമയത്തിനു മുൻപേ അച്ഛൻ അവളെ വിളിച്ചു . മാളു വേഗം എഴുനേൽക്കു ഇതു ആദ്യമായണ് നേരത്തെ വിളിച്ചു എഴുനെല്പിക്കുന്നത് എണിറ്റു വന്നു നോക്കിയപ്പോൾ അച്ഛനും അമ്മയും tv കാണുന്നു അവൾ വന്ന് അവരുടെ കൂടെ ഇരുന്നു,ടീവിയിൽ ന്യൂസ് ചാനലായിരുന്നു അവർ കണ്ടുകൊണ്ടിരുന്നത്. വാർത്ത തുടങ്ങി . നമസ്കാരം ഇന്നത്തെ പ്രധാന വാർത്തകൾ "ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് അതു നമ്മുടെ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു കേരളത്തിൽ തൃശൂരാണ് ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് ജനങ്ങൾ പേടിക്കണ്ട ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
ഇപ്പോൾ കിട്ടിയ വാർത്ത , പ്രധാന മന്ത്രിയുടെ നിർദേശപ്രകാരം നാളെ ഞായറാഴ്ച ജനതാ കർഫ്യു ആചരിക്കാൻ കേരള മുഖ്യമന്ത്രി ആവിശ്യപ്പെട്ടു
ഒരു കാരണ വശാലും ആരും വീടുകളിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടി നിൽക്കരുത് എന്നിവയാണ് കേരള സർക്കാരിന്റെ നിർദേശങ്ങൾ
നാളെ മുതൽ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള എല്ലാ പരീക്ഷകളും റദ്ധാക്കിയിരിക്കുകയാണ്.എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും, പാർക്ക്, ജിം, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്നാണ് നിർദേശം. ആരും പുറത്തിറങ്ങി നടക്കുവാനോ കുട്ടികളെ കളിക്കാൻ വിടാനോ പാടുള്ളതല്ല."
ന്യൂസ് കഴിഞ്ഞതും മാളു അച്ഛനോട് ചോദിച്ചു.
"അച്ഛാ.. അപ്പൊ വീടിനു പുറത്തിറങ്ങാൻ പറ്റില്ലേ ?
അച്ഛനല്ലേ പറഞ്ഞത് ഈ വെക്കേഷന് ടൂർ പോകാമെന്ന് അതും നടക്കില്ലേ ?"
"എവിടേക്കും പോകാൻ പറ്റില്ല മോളെ ന്യൂസിൽ പറഞ്ഞത് മോളും കേട്ടതല്ലേ... നമ്മുക്ക് കൊറോണയൊക്കെ മാറി എല്ലാംശരിയായതിനു ശേഷം പോകാം ...
ഇതു കേട്ട രാധിക പറഞ്ഞു ഇപ്പോൾ സന്തോഷമായില്ലേ.. ഒന്നും പേടിക്കേണ്ടല്ലോ...."
"എന്ത് സന്തോഷം ഇവിടെ കളിക്കാൻ ആരും ഇല്ല , പടം വരക്കാൻ പെൻസിലും കളർ കൊടുക്കാൻ പെയിന്റും ഒന്നും ഇല്ല..... പിന്നെ ഞാൻ എന്ത് ചെയ്യാനാ."
മാളു തന്റെ വിഷമം അച്ഛനോട് പറഞ്ഞു
"മോളെ.. ഇങ്ങനെ വാശി പിടിക്കല്ലേ ഇപ്പോൾ പറഞ്ഞാൽ അച്ഛൻ എങ്ങിനെ വാങ്ങാനാ.
അച്ഛൻ എന്തായാലും ഒന്ന് നോക്കട്ടെ. മോളു പോയി കുളിച്ചിട്ടു ഭക്ഷണം കഴിച്ച് ഇരിക്ക് ഞാൻ പുറത്തുപോയിട്ടു വരാം"
അതും പറഞ്ഞു ജയേഷ് പുറത്തേക്കു പോയി .
മോൾക്ക് ആകെ വിഷമമായി എന്ന് തോന്നുന്നു? ഇതു പറഞ്ഞു രാധിക മോളുടെ മുറിയിലേക്ക് ചെന്നു മാളു കട്ടിലിൽ കിടന്നു കരയുകയാണ്.
"മോളെ... എഴുനേല്ക്ക്...” പക്ഷേ അവൾ വാശി പിടിച്ച് കിടക്കുകയാണ്."ദേ... ഒന്നിങ്ങോട്ടു വരാമോ",രാധിക ജയേഷിനെ വിളിച്ചു ജയേഷ് വന്നപ്പോൾ കയ്യിൽ കുറച്ച് ന്യൂസ് റിപ്പോർട്ടിന്റെ പേപ്പറുകൾ ഉണ്ടായിരുന്നു കടയിൽ പോയപ്പോൾ ന്യൂസിന്റെ കോപ്പി ഫോട്ടോസ്റാറ് എടുത്തു കൊണ്ടുവന്നതാണ്
"മോളെ.... എഴുന്നെൽക്കു. കരച്ചിൽ നിർത്തു നല്ല കുട്ടിയല്ലേ നല്ല കുട്ടികൾ കരയില്ല ....” മാളു എണിറ്റു അച്ഛന്റെ അടുത്ത് പോയിരുന്നു.
"അച്ഛനും മോളും ഒന്നായി അല്ലെ ഇപ്പോൾ എന്നെ വേണ്ട .” രാധിക പറഞ്ഞു
"എനിക്ക് അച്ഛനെയും അമ്മയെയും വേണം" അവൾ വേഗം അവരുടെ അടുത്തേക്ക് നീങ്ങി ഇരുന്നു
മാളുവിന്റെ കരച്ചിൽ നിന്നിരുന്നു
"മോളെ.., ആ കണ്ണൊക്കെ തുടച്ചു ഇങ്ങോട്ടു നോക്കു അച്ഛൻ ഒരു കാര്യം പറയാം"
"എന്താ അച്ഛാ?"
"മോൾ അച്ഛൻ കൊണ്ടുവന്ന പുസ്തകം എവിടെയാ വച്ചത്?"
"ഇവിടെയുണ്ട്" മാളു വേഗം പുസ്തകം അച്ഛന് കൊടുത്തു.
അച്ഛൻ പറഞ്ഞു
"മോൾ ഒരു കാര്യം ചെയ്യൂ അച്ഛൻ കൊണ്ടുവന്ന ഈ പേപ്പറുകളിൽ കൊറോണയെ കുറിച്ചുള്ള വാർത്തകളാണ് ഉള്ളത് മോൾ ഈ പുസ്തകത്തിൽ നാളെ മുതൽ ന്യൂസ് പേപ്പറിലും ടിവിയിലും കൊറോണയെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പ്രധാനപ്പെട്ടത് എടുത്തു എഴുതിയും ഒട്ടിച്ചും വയ്ക്കണം എന്നിട്ട് സ്കൂൾ തുറക്കുമ്പോൾ മോൾ ഇത് കൊണ്ടുപോയി ടീച്ചറെ കാണിക്കണം മോൾക്ക് സമയവും പോകും അറിവും കിട്ടും ."
മാളുവിന്റെ മുഖത്തു പുഞ്ചിരിയുടെ തിളക്കം വന്നു
"ഞാൻ ഇപ്പോൾ തന്നെ തുടങ്ങിക്കോട്ടെ"
"ആ .. അപ്പോൾ ആരും ഭക്ഷണം ഒന്നും കഴിക്കുന്നില്ല അല്ലെ !" രാധിക ചോദിച്ചു
"നമ്മുക്ക് എല്ലാവർക്കും കൂടി ഇരുന്നു കഴിക്കാം അമ്മേ..." അങ്ങനെ മാളു ഓരോ ദിവസവും കൊറോണയെ കുറിച്ചുള്ള വാർത്തകൾ എഴുതിയും പടങ്ങൾ ഒട്ടിച്ചും ആ പുസ്തകം നിറഞ്ഞു കുറച്ചു നാളുകൾക്കു ശേഷം കൊറോണ എന്ന മഹാമാരിയെ നമ്മൾ മറികടന്നു.സ്കൂൾ വീണ്ടും തുറന്നു മാളുവിന്റെ പ്രവർത്തി സ്കൂളിന് അഭിമാനമായി എല്ലാവരും അവളെ അഭിനന്ദിച്ചു. അവൾ തന്റെ അവധിക്കാല അനുഭവങ്ങൾ ഒരു ഡയറിയിൽ എഴുതി വെച്ചു ആ ഡയറി വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അവളെ പറ്റി ഒരു കഥ എഴുതാൻ തോന്നി ഞാൻ ആരാണെന്നല്ലേ!.. ഞാൻ നിഷ മാളുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഞാനും അവളും ഒരേ സ്കൂളിൽ ആണ് പഠിച്ചത് . ഞാൻ എഴുതിയ കഥ കാവ്യക്ക് അയച്ചു കൊടുത്തു അവൾക്ക് അത് വളരെ ഇഷ്ടമായി അവളുടെ അച്ഛനും അമ്മയും എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരിക്കുകയാണ് എന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നിട്ടു വേണം അങ്ങോട്ട് പോകാൻ മനുഷ്യ മനസ്സുകളിലെ മതത്തിന്റെയും ജാതിയുടെയും മതിൽ തകർക്കാൻ നമ്മുക്ക്ദൈവം അയച്ച ഒരു പരീക്ഷണമാണ് ഈ മഹാമാരി അതു നമ്മൾ ഒറ്റകെട്ടായി നിന്ന് തരണം ചെയ്തു ......
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ