എസ്. ഐ. യു. പി. എസ്. മാടൻവിള/അക്ഷരവൃക്ഷം/വാക്കുകളില്ലെനിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വാക്കുകളില്ലെനിക്ക്

കാലത്തിന്റെ കല്പനകൾക്കു അതീതമാകില്ല ഒന്നുമേ ഈ ഉലകത്തിൽ
തിരിച്ചറിഞ്ഞില്ല ഞാനെന്റെ പ്രകൃതിയുടെ വിലാപങ്ങൾ
.കേട്ടില്ലന്നു നടിച്ചു ഞാൻ കർണപടങ്ങൾ അടച്ചുപൂട്ടി.
എന്റെ കണ്ണുകൾ പായിച്ചു ഞാൻ ആധുനികതയുടെ വർണ്ണപകുട്ടിൽ.
മതിമറന്നു പോയി കാലത്തിന്റെ മലവെള്ളപ്പാച്ചിലിൽ
ശബ്ദകോലാഹലങ്ങളും പാട്ടും സംഗീതവും മതിമറന്നാസ്വദിച്ചു ഞാൻ
.ഫാസ്റ്ഫുഡിന്റെ ലോകമെന്റെ കൈപിടിയിലാക്കി
എങ്ങും ഞാൻ വിഹരിച്ചു .
    കൊറോണ നീ എന്നെ തടവിലാക്കി
ആകുലതകളുടെ ലോകത്ത് തനിച്ചാണ് ഞാൻ.
ലോകമെങ്ങും കണ്ണീർകടലായി .
കാലമേ നീ കണക്കു തീർക്കുന്നു.
വാക്കുകളില്ലെനിക്ക് നിശ്ശബ്ദമാണ് ഞാൻ
 

ഹുസ്ന തസ്‌നി
7 ബി എസ്. ഐ. യു. പി. എസ്. മാടൻവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത