എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

പ്ലാചോട്ടിൽ വീട്ടിലെ മൂത്ത മകൻ സുന്ദരേശൻ പാവങ്ങളെ സഹായക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ്. അദ്ദേഹത്തിൻ്റെ സുഹൃത്ത് ജിജോ ചക്കയിടാനായി പ്ലാവിൽ കയറിയപ്പോൾ അതിൽ നിന്ന് വീണ് കലൊടിഞ്ഞ് ആശുപത്രിയിലായി ജിജോയ്ക്ക് ആശുപത്രിയിലടയ്ക്കാൻ പണമില്ലായിരുന്നു. അതു കൊണ്ട് സുന്ദരേശൻ ജിജോയെ സഹായിക്കാൻ തീരുമാനിച്ചു. സുന്ദരേശൻ ആശുപത്രിയിൽ പോയതിന് ശേഷം പിറ്റേന്ന് വീട്ടിലെത്തി .

സുന്ദരേശന് പനിയും ചുമയും ഉണ്ടായിരുന്നു. കൊറോണ യാണോയെന്ന് അവൻ സംശയിച്ചു.കാരണം സുന്ദരേശൻ്റെ കൂടെ ആശുപത്രിയിലേക്ക് പോയ മനോജിൻ്റെ കൂട്ടുകാരൻ സിനു വിദേശത്ത് നിന്ന് മനോജിൻ്റെ വീട്ടിൽ എത്തിയിരുന്നു.

രണ്ട് ദിവസം കഴിഞ്ഞു. പനി കൂടി, സുന്ദരേശൻ മാസ്ക് ധരിച്ച് ആശുപത്രിയിൽ ചെന്നു. അവന് കൊറോണ സ്ഥീതീകരിച്ചു. സുന്ദരേശൻ ആരോടു ബന്ധപ്പെടാതെയും പുറത്തിറങ്ങാതെയും ദിവസങ്ങൾ ചെലവഴിച്ചതുകൊണ്ട് വീട്ടുകാർക്ക് രോഗം പിടിപ്പെട്ടില്ല. എങ്കിലും വീട്ടുകാർ പുറത്തിറങ്ങിയില്ല. സുന്ദരേശൻ രോഗവിമുക്തി നേടിയതിനു ശേഷം ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ മാത്രം പുറത്തിറങ്ങും, അങ്ങനെ പുറത്തിറങ്ങിയാലും മാസ്ക് ധരിച്ചും ഹാൻ വാഷ് ഉപയോഗിച്ച് കൈ കഴുകിയും പോകും. അങ്ങനെ ആ കുടുംബം നാടിന് മാതൃകയായി.

ഇതിനെല്ലാം അവസാനം സുന്ദരേശൻ എല്ലാവരോടുമായി പറഞ്ഞു: ഇപ്പോൾ ഭയമല്ല വേണ്ടത് ജാഗ്രതയാണ്, ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് നിന്ന് നേരിടാം. 'സന്ദേശം' മാസ്ക് ധരിച്ചും ഹാൻ വാഷ് കൊണ്ട് കൈ കഴുകിയും പുറത്തിറങ്ങാതെയും കൊറോണയെ തടയുക.പരമാവധി പുറത്തിറങ്ങാതിരിക്കുക'.


ദേവിക റെജി
5A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ