എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കോവിഡ് വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിജയം

ഇക്കാലമായി നമ്മൾ കോവിഡ് എന്ന കൊറോണാ വൈറസിൻറെ. കടുത്ത ഭീതിയിലാണ്. ഈ നിമിഷത്തിൽ നമുക്ക് വേണ്ടത് ജാഗ്രതയും കരുതലും ആണ്. ഓരോ 20 മിനിറ്റിലും നമ്മൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം അല്ലെങ്കിൽ ഹാൻ വാഷ് ഉപയോഗിച്ച് കഴുകുക. ഇതായിരിക്കും നമുക്ക് ഒരു പ്രതിരോധം. ഈ അടുത്ത കാലത്ത് തന്നെയായി ചൈന എന്ന രാജ്യത്തെ ആളുകൾ കടുത്ത ജാഗ്രതയിൽ ആയിരുന്നു. അവിടെ ഒരു ദിവസം ആയിരക്കണക്കിനാളുകളാണ് മരിച്ചത്. ചൈനയിലെ വുഹാനിൽ ആയിരുന്നു ഈ വൈറസിന്റെ തുടക്കം.. അവിടുന്ന് ഇറ്റലി,അമേരിക്ക, സ്പെയിൻ അങ്ങനെ അങ്ങനെ നമ്മുടെ ഇന്ത്യയിലും എത്തി. നമ്മുടെ ലോകത്ത് മരിച്ച മനുഷ്യരുടെ എണ്ണം ആകെ ലക്ഷം കടന്നു.എത്ര കണ്ണീർ കണ്ടു നമ്മൾ. ഈ കണ്ണീരിന്റെ കടലിൽ നിന്ന് നമ്മൾ എപ്പോഴാണ് രക്ഷപ്പെടുന്നത്? ആരാണ് രക്ഷിക്കുന്നത്? എന്നിങ്ങനെ കുറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നു പോകും. നമ്മുടെ ഇന്ത്യയിൽ മരണം 100 കടന്നു.നമ്മുടെ കൊച്ചു കേരളത്തിലും 2 മരണം. ഇതിനുള്ള പ്രതിരോധമരുന്ന് കണ്ടുപിടിക്കുന്നത് വരെ ആരോഗ്യപ്രവർത്തകർ പറയുന്നു അനുസരിച്ച് നമ്മൾ പെരുമാറേണ്ടതാണ്. കൊറോണ എളുപ്പത്തിൽ പടരുന്നതിന്റെ കാരണങ്ങൾ കൂട്ടംകൂടി നിൽക്കുന്നു,ഹസ്ത ദാനം ചെയ്യുക ഇതൊക്കെയാണ്. ഇതിനു പകരം നമുക്ക് സുരക്ഷിതരായി വീട്ടിൽ ഇരിക്കാം. ഈ വൈറസ് സ്പര്ശനം വഴി പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ ആർക്കും ഹസ്തദാനം കൊടുക്കരുത്. പകരം നമസ്തേ എന്ന് പറയണം. അതാണ് നമുക്ക് സുരക്ഷിതം. ഈ വൈറസ് വായുവിലൂടെ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ദയവായി മൂക്കിലും തൊണ്ടയിലും വായിലും കൈകൾകൊണ്ട് സ്പതർശിക്കരുത്. ചുമ, പനി, തൊണ്ടവേദന, ശ്വാസതടസ്സം ഇതൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്കും കാണിക്കുമെങ്കിൽ അടുത്തുള്ളഹെൽത്ത് സെൻറർ ലേക്ക് വിളിക്കുക. എന്നിട്ട് അവർ പറയുന്നതു അനുസരിക്കുക. വിദേശത്ത് നിന്ന് വരുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ് .കൊടുത്ത നിർദ്ദേശങ്ങൾ പാലിക്കുക, മുടക്കാതെ ടെസ്റ്റ് ചെയ്യുക, അനാവശ്യ സന്ദർശനം പാടില്ല, 14 ദിവസം വീട്ടിൽ വീട്ടിലോ ഹോസ്പിറ്റലിലോ നിരീക്ഷണത്തിൽ കഴിയുക. മാസ്ക് എല്ലാവരും. ധരിക്കുന്നത് നല്ലതാണ്. ഇതിൽ നിന്ന് കുറച്ചെങ്കിലും സമാധാനം ലഭിക്കാൻ പ്രധാനമന്ത്രി ഇന്ത്യ മുഴുവൻ40 ദിവസത്തേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്നത് വീട്ടിലിരുന്നാൽ സുരക്ഷിതർ ആവാം എന്നാണ്. കഴിഞ്ഞ മാർച്ച് ഇരുപത്തിരണ്ടാം തീയതി രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനത കർഫ്യു പ്രഖ്യാപിച്ചു. അന്ന് എല്ലാവരും വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യ പ്രവർത്തകരെ പ്ലേറ്റ് കൊട്ടി പ്രോത്സാഹിപ്പിച്ചു.കൂടാതെ ഏപ്രിൽ അഞ്ചാം തീയതി നമ്മളെല്ലാവരും രാത്രി 9 മണിക്ക് ലൈറ്റു കെടുത്തി 9 മിനിറ്റ് നേരം തിരികൾ കത്തിച്ചു. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ. Stay home, stay safe. നമുക്ക് കൊറോണ എന്ന കോവിഡ് 19 നെ തടയാം.let us stop കൊറോണ.

അഭിരാമി ബിജു
6A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം