എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/വേണ്ടത് ആശങ്കയല്ല; ജാഗ്രത!!

Schoolwiki സംരംഭത്തിൽ നിന്ന്
വേണ്ടത് ആശങ്കയല്ല; ജാഗ്രത!!

ചൈനയുടെ കളി തോട്ടിൽ ആയ വൂഹാ നിൽ കളിച്ചു തിമിർത്തു നടന്ന ഒരു ബാലനായിരുന്നു കൊറോണ. ചൈനയിൽ നിന്ന് ബോർ അടിച്ച അവന് ഒരു ബുദ്ധി തോന്നി. ഈ ലോകം എത്ര വലുതാണ്, എത്ര വ്യത്യസ്ത സ്ഥലങ്ങൾ കാണും ഈ ലോകത്ത്. അവിടെയെല്ലാം ചുറ്റി സഞ്ചരിച് ആ നാട്ടിലെ ജനങ്ങളുടെ ദേഹത്ത് കയറി അവർക്ക് രോഗം പിടിപ്പിക്കാം.കൊറോണ വിചാരിച്ചു. ചൈനയുടെ ഭൂരിഭാഗം ജനങ്ങൾക്കെല്ലാം കൊറോണ പരത്തി അവൻ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ആരംഭിച്ചു. പലയിടങ്ങളിലും അവൻ പോയി. പോയ സ്ഥലങ്ങളിൽ ഉള്ളവർക്കെല്ലാം രോഗവും പിടിപ്പിച്ചു. പിന്നെ അവൻ ഇറ്റലിയിൽ എത്തി. അവിടെയും ഒത്തിരി പേർക്ക് രോഗം സമ്മാനിച് അമേരിക്കയിൽ എത്തി. അവിടെനിന്നും അവന്റെ ഉറ്റ ചങ്ങാതിയും ചെകുത്താൻ റെ മറുരൂപ വുമായ നിപ്പയെ കണ്ടുമുട്ടി. നിനക്കിപ്പോൾ വലിയ സൽക്കാരം ഒക്കെ ആണല്ലോ? നീ ഇപ്പോൾ അങ്ങ് പ്രസിദ്ധമായി. പക്ഷേ നീ ഒരു കാര്യം ഓർക്കുക. ഇന്ത്യയിൽ തമിഴ്നാടിന്റെ അയൽ സംസ്ഥാനമായ കേരളം എന്നൊരു നാടുണ്ട്. അവരെ വൈറസിന് അടിമയാക്കാൻ നിന്നെക്കൊണ്ട് സാധിക്കില്ല. അതും അല്ല ഒരുവട്ടം കേരളത്തിൽ നിന്നും എന്നെ അവർ പുറത്താക്കിയതാ!! ഒരു ശുചിത്വവും രോഗപ്രതിരോധവും. ഇങ്ങനെ പോയാൽ നമ്മളെ അവർ കൊല്ലും. അതുകൊണ്ട് നീ വേറെ സ്ഥലങ്ങളിൽ പോകു കോറോണേ.... നിപ്പ പറഞ്ഞു. നീ പോടാ എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം അത്ര വലിയ ശുചിത്വം ഒക്കെ ആണെങ്കിൽ ഒന്ന് പോയി നോക്കിയിട്ടു തന്നെ കാര്യം. അഹം ഭാവത്തോടെ കൊറോണ പറഞ്ഞു. നിപ തടയാൻ ശ്രമിച്ചെങ്കിലും അവൻ വഴങ്ങിയില്ല. അവൻ കേരളത്തിൽ എത്തി. ഇവർ വളരെ ബുദ്ധിമാന്മാർ ആണല്ലോ. ഞാൻ ഇവിടെ എത്തും എന്ന് അറിഞ് എന്റെ ശത്രുക്കളായ സാനിറ്റിസ്‌റും മാസ്കും ഉപയോഗിച്ചുതുടങ്ങി. ചെകുത്താനെ വേറെ രണ്ടെണ്ണവും ഉണ്ടല്ലോ ദമ്പതികളും കൂടാതെതന്നെ വൃത്തി രാജ്യത്തിന്റെ രാജാവും രാജ്ഞിയും ആയ ശുചിത്വവും രോഗപ്രതിരോധവും. അയ്യോ ഇവരെന്നെ നശിപ്പിക്കുമോ..... !!! നിപ്പ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. ചെകുത്താനെ എന്നെ കാത്തോണേ. ഭാഗ്യം ഒരാളുണ്ട് ഒരു പാവം അയാൾക്ക് രോഗം പരത്തിയിട്ട് പോകാം. കൊറോണ മനസ്സിൽ ഊറിച്ചിരിച്ചു. അവൻ അയാളെ രോഗത്തിന് അടിമയാക്കി. അയാൾക്ക് കൊറോണ ഉണ്ടെന്ന് അറിഞ്ഞ ഉടനെ ഐസൊലേഷൻ ഇലേക്ക് മാറ്റി. ഇനി തന്റെ കഷ്ടകാലം ആണെന്നും തന്നെ രക്ഷിക്കണേ എന്നും കൊറോണ മന്ത്രിച്ചു. എങ്ങനെയെങ്കിലും രണ്ടുപേരെ കൂടി കൊറോണ തന്റെ വലയിലാക്കി.നാം ബുദ്ധിമാന്മാർ ആണെന്ന് അറിഞ്ഞ കൊറോണ പേടിച്ചു. ഒരുപാട് പേരെ കീഴടക്കാം എന്ന് കരുതിയാണ് ഞാൻ ഇവിടെ വന്നത്. എന്നാൽ എന്റെ നീക്കങ്ങൾ ഇവർ നേരത്തെ മനസ്സിലാക്കി ഇരിക്കുന്നു, അതിനാൽ തന്നെ ഇവരാരും വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും ഇല്ല. ചെകുത്താനെ എന്നെ കാത്തോളണേ..... അവൻ പിന്നെ ഒന്നും ആലോചിച്ചില്ല നടക്കാൻ തുടങ്ങി. വഴിയിൽ വെച്ച് അവൻ ശുചിത്വത്തെ കണ്ടുമുട്ടി. ചെകുത്താനെ എന്നെ കാത്തോണേ എന്ന് കൊറോണമനസ്സിൽ ഉരുവിട്ടു. ചതിച്ചോ എന്റെ ചെകുത്താനെ കൊറോണ മനസ്സിൽ ഉരുവിട്ടു. കൊറോണ യെ കണ്ട് കലിയടങ്ങാതെ ശുചിത്വം വിളിച്ചുപറഞ്ഞു; എടാ കൊറോണ നിനക്ക് കേരളത്തിൽ എന്താണ് കാര്യം. പോകു ഇവിടെ നിന്നും അല്ലെങ്കിൽ സാനി റൈസർ ഉപയോഗിച് ഞാൻ നിന്നെ കൊല്ലും നീ എന്തൊക്കെ ചെയ്താലും കേരളത്തിൽ ആർക്കും കൊറോണ ഉണ്ടാവില്ല കാരണം ഇത് ദൈവത്തിന്റെ നാടാ!! ദൈവത്തിന്റെ സ്വന്തം നാട്!!. എങ്കിലും കൊറോണ ക്ക് തെല്ലുപോലും ഭയം തോന്നിയില്ല. മനസ്സുനിറയെ ചീത്ത ചിന്തകളോടെ ചെകുത്താനെ മനസ്സിൽ ധ്യാനിച്ച് അവൻ കേരളത്തിലുള്ള പലർക്കും വൈറസ് പരത്തി. കാസർഗോഡ് കൊറോണയുടെ സാമ്രാജ്യം ആക്കാനും അവൻ മറന്നില്ല. ഇതെല്ലാം കണ്ട് ദേഷ്യംപിടിച്ചു നിന്ന വൃത്തി രാജ്യം അവനെ പച്ചയ്ക്ക് ചുട്ടെരിച്ചു. സാനിറ്റൈസർ എന്ന തീ ആയുധം കൊണ്ട്. അങ്ങനെ കൊറോണയുടെ കഥ അവിടെ അവസാനിച്ചു. എന്നാൽ കൊറോണ സമയത്ത് ഏറ്റവും സന്തോഷിച്ച ഒരാൾ ഉണ്ടായിരുന്നു. പരിസ്ഥിതി; കോവിഡ് കാലയളവിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഗതാഗത സംവിധാനങ്ങൾ നിലച്ചു. അതിനാൽ പ്രകൃതിയുടെ വില്ലനായ മലിനീകരണം തടയാനും, നാട്ടിലുള്ളവർക്ക് ശുദ്ധവായു ലഭിക്കാനും ഒരു അവസരം ലഭിച്ചു. കൂടാതെതന്നെ വഴിയോരങ്ങളിൽ ഉള്ള മാലിന്യനിക്ഷേപം ഒഴിവായി. ലോകത്തിനെ സംബന്ധിച്ച് ഒരു മഹാമാരി തന്നെയാണിത് പക്ഷേ ഏതൊരു മഹാമാരിയെയും കീഴ്പ്പെടുത്താനുള്ള മനക്കരുത്ത് നമുക്ക് ഉണ്ടെന്ന് ഈ ചെറുത്തുനിൽപ്പ് തെളിയിക്കുന്നു. ഇതുപോലെ എത്ര എത്ര മഹാമാരികൾ വന്നാലും നമുക്ക് ചെറുത്തുനിൽക്കാൻസാധിക്കും എന്നത് നമ്മുടെ സ്വകാര്യ അഹങ്കാരമാണ്.

മയൂരി. എ. എസ്
6 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം