എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കാഴ്ചകൾക്കപ്പുറം
കാഴ്ചകൾക്കപ്പുറം
പാണ്ടിശ്ശേരി വീട്ടിൽ കുറച്ചു ദിവസമായി വലിയ ആഘോഷമാണ്. മൂന്നുനാൾ മുമ്പാണ് അമേരിക്കയിൽ നിന്ന് ആനപ്പാറക്കാരുടെ കുബേരയായ പാണ്ടിശ്ശേരി മേരിയും ഭർത്താവ് മത്തായിയും എത്തിയത്. ഉല്ലാസ തിമിർപ്പിനിടയിൽ പാണ്ടിശ്ശേരി വീട്ടിലേക്ക് ഒരു സ്ത്രീ കടന്നു വന്നു." ഇവിടെ അമേരിക്കയിൽ നിന്നു വന്ന മാഡമില്ലേ " അവർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. മേരി പുറത്തേക്കു വന്നു ഉം എന്താ, ഞാനാ യു.എസിൽ നിന്നും വന്നത്. മാഡം ആശുപത്രി വരെ ഒന്നു വരണം അവൾ വിനയത്തോടെ പറഞ്ഞു .എന്തിനാ ആശ്രുപത്രിയിൽ വരുന്നത്, എതാശുപത്രിയിലാ പോകേണ്ടത് എന്നുള്ള മേരിയുടെ ചോദ്യത്തിന് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ കൊറോണ ടെസ്റ്റിനു വേണ്ടി എന്നവൾ മറുപടി പറഞ്ഞു. മേരിയുടെ മുഖം ദേഷ്യത്താൽ ചുവന്നു ആട്ടെ നീ ആരാ? ഞാൻ ആശാ വർക്കർ മിനി.മേരി അലറി " ഭാ.. ഒരു ആശാ വർക്കർ Get out - ഇവിടാർക്കും ഒരു കൊറോണയും ഇല്ല ഗവൺമെൻ്റ് ഹോസ്പിറ്റലിൻ്റെ പടി ചവിട്ടുകയുമില്ല.Get out or else .. ഞാൻ നിൻ്റെ മുട്ടു കാലു തല്ലിയൊടിക്കും. Cultureless ആശാ വർക്കർ സ്ഥലം വിട്ടു. .ദിവസങ്ങൾക്കു ശേഷം മത്തായി പാണ്ടിശ്ശേരിയുടെ അധിപതിയായ തൻ്റെ പ്രിയതമയ്ക്കു മുന്നിൽ ഒരു അപേക്ഷ സമർപ്പിച്ചു. " മേരീ എനിക്ക് തൊണ്ടവേദനിക്കുന്നു സഹിക്കാൻ വയ്യ ഒന്ന് ആശുപത്രി വരെ പോയാലോ ". ഓ അങ്ങേരുടെ ഒരു തൊണ്ടവേദന ആ ബാ പാം. ടൗണിലെ പുതിയ മൾട്ടിസ് പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോകാം.വൈകാതെ അവർക്ക് പോകാനുള്ള ടാക്സി വന്നു. മാസ്ക്കും ഗൗസ്സും ധരിച്ച ടാക്സി ഡ്രൈവറെ കണ്ട് മേരി പരിഹാസത്തോടെ പറഞ്ഞു .മനുഷ്യ, നമ്മൾ അന്യഗ്രഹ ജീവിയുടെ കാറിലാണോ പോകുന്നത്. പട്ടണത്തിലെത്തിയപ്പോൾ മേരി പറഞ്ഞു " അച്ചായ നമ്മുടെ സണ്ണിയുടെ ടെക്സ്റ്റയിൽസ് ഇവിടെയല്ലെ. കൂടാതെ നമ്മുടെ ജോണിയുടെ വീട്ടിലും കയറിയിട്ട് പോകാം. നീ എന്ത് പറയുന്നു അതുപോലെ . ഇല്ലാത്ത ശീലം ഉണ്ടാക്കേണ്ട എന്ന് കരുതി മത്തായി തൻ്റെ വേദന മറന്ന് മൗനമായ സമ്മതം മൂളി. അങ്ങനെ സൽക്കാരവും ഷോപ്പിങ്ങും കഴിഞ്ഞ് അവർ മുന്തിയ ആശുപത്രിയിൽ എത്തി. പന്തികേട് മണത്ത ആശുപത്രി ജീവനക്കാർ അവരെ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവർ കെറോണ ടെസ്റ്റിന് വിധേയരായി . രണ്ടു പേരുടേയും റിസൾട്ട് പോസിറ്റീവായി . ആ വാർത്ത കാട്ടുതീ പോലെ പടർന്നു . മേരിയും ഭർത്താവും ഐസോലേഷൻ വാർഡിലായി. മേരിയുടെ അഹങ്കാരം കെട്ടടങ്ങി. ദിവസങ്ങൾ പിന്നിട്ടു. ആരോഗ്യ പ്രവർത്തകർ അവരെ മരണത്തിന്റെ കൈകളിലേയ്ക്ക് അയച്ചില്ല. കൈ പിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു. തിരികെ വീട്ടിലേയ്ക്ക് പോകാനിറങ്ങുമ്പോൾ മേരി തന്നെ പരിചരിച്ച നേഴ്സിനോട് പറഞ്ഞു " സിസ്റ്റർ, ഞാൻ വിചാരിച്ചു ഇവിടുത്തെ ആരോഗ്യമേഖല വളരെ നിലവാരം കുറഞ്ഞതാണെന്ന് .പക്ഷേ എനിക്ക് തെറ്റി. എത്ര നല്ല ഡോക്ടർമാരും മാലാഖമാരുമാണ് ഇവിടെയുള്ളത് .എത്ര വ്യത്തിയുള്ള ഹോസ്പിറ്റൽ. wow Kerala is the real heaven. ഇതു കേട്ട് നേഴ്സ് പുഞ്ചിരിച്ചു. ഞങ്ങൾ സഞ്ചരിച്ച സ്ഥലങ്ങളിൽ ധാരാളം ആളുകളോട് ഇടപഴകി .എന്നിട്ടെന്തേ അവർക്കാർക്കും രോഗം സ്ഥിതികരിക്കാഞ്ഞത് .അത് ഞങ്ങൾ ഇവിടെയുള്ള ജനങ്ങളെ നേരത്തെ പറഞ്ഞ് ബോധവാന്മാരാക്കിയിരുന്നു. കൊറോണയെ ഭയക്കരുത്, ജാഗ്രത വേണം, കൈകൾ എപ്പോഴും ശുചിയായി വയ്ക്കണം. മുഖം മാസ്ക്കു കൊണ്ട് മറയ്ക്കണം .സാമൂഹിക അകലം പാലിക്കണം.അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നൊക്കെ. ജനങ്ങൾ അതെല്ലാം അനുസരിച്ചു. അവർ ശുചിത്വത്തെ ഒരു ശീലമാക്കി. അങ്ങനെ ഞങ്ങൾ രോഗവ്യാപനത്തെ പ്രതിരോധത്താൽ തടഞ്ഞു. പ്രതിരോധമാണ് കൊറോണയ്ക്ക് എതിരെയുള്ള ഞങ്ങളുടെ ആയുധം. ഈ കൂട്ടായ്മയും രോഗപ്രതിരോധ നടപടികളുമാണ് നിപ്പയെയും മുട്ടുകുത്തിക്കാൻ ഞങ്ങളെ സഹായിച്ചത്. വൈകാതെ ഈ മഹാമാരിയും ഞങ്ങളുടെ മുന്നിൽ അടിയറവു പറയും. മേരി ഇതു കേട്ട് പറഞ്ഞു: ഞങ്ങളുടെ കണ്ണിൽ കേരളം ഒരു വികസിതമല്ലാത്ത നാടായിരുന്നു. പക്ഷ ഞങ്ങൾക്ക് തെറ്റി.. കേരളമാണ് ഏറ്റവും മികച്ചത്. Now I am Proud to be a Keralite .
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ