എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

എവിടെയോ കരഘോഷങ്ങളും യാത്രമൊഴികളും കേൾക്കുന്നു. എന്താണെന്ന് അറിയാൻ ഞാൻ തിടുക്കത്തിൽ വാർഡിൽ നിന്ന് ഓടി ആശുപത്രിയുടെ പ്രവേശനകവാടത്തിൽ എത്തി. ആഹാ!! അത് ജലീൽ ആണ്!അതിജീവിനത്തിന്റെ സ്വരൂപം!


ഒരു തിങ്കളാഴ്ച പതിനൊന്നു മണിയോടു കൂടിയാണ് ജലീൽ ആശുപത്രിയിൽ എത്തുന്നത്. എമർജൻസി വിഭാഗത്തിൽ അന്ന് എനിക് ഡ്യൂട്ടി ഉണ്ടായിരുന്നു.തന്റെ ഭാര്യ യെയും മക്കളെയും കാണാൻ മൂന്നു വർഷത്തിനു ശേഷം വളരെ ആഗ്രഹത്തോടെ ഖത്തറിൽ നിന്ന് എത്തിയതായിരുന്നു ജലീൽ. ആ ആവേശത്തിൽ എയർപോർട്ടിലും മറ്റുമുള്ള ചെക്കിങ്ങിനെ ഒക്കെ അവഹേളിച്ചു ഒഴിവാക്കി. എന്നാൽ ആ യാത്രയിൽ എന്തോ മനംമാറ്റം തോന്നി അവൻ എത്തിയത് ഞങ്ങളുടെ അടുത്തേക്കായിരുന്നു. നിയമനടപടികൾ ലംഘിച്ചെങ്കിലും പിന്നെ അവന് ഉണ്ടായ മനംമാറ്റം ഞങ്ങളെ ഏറെ ആകർഷിച്ചു.അങ്ങനെ ഐസൊലേഷനിൽ തുടരുകയായിരുന്ന അവൻ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഉടൻ തന്നെ ഞങ്ങൾ മന്ത്രിയെയും മറ്റു ജനപ്രതിനിധികളെയും വിവരം അറിയിച്ചു. ഫലം കാത്തിരുന്ന ദിവസങ്ങളിൽ തന്നെ വീഡിയോ കോണ്ഫറന്സും മീറ്റിങ്ങും നടത്തി ഒരു യുദ്ധത്തിന് വേണ്ട സകല സജ്ജീകരങ്ങളും ഒരുക്കി.അങ്ങനെ വൈറോളജി ലാബിൽ നിന്നും ഫലം എത്തി, കൊറോണ പോസിറ്റീവ്! ഒരു നടുക്കം ഞങ്ങളിൽ ഉണ്ടായെങ്കിലും ജലീലിനെ ഞങ്ങൾ മാനസികമായി ഏറെ പിന്തുണച്ചു. ഞങ്ങളും നമ്മുടെ കളക്ടർ തുടങ്ങി മുഖ്യമന്ത്രി വരെയും ഒരേ മനസോടെ ആ യുദ്ധത്തിനു തുടക്കം കുറിച്ചു.ഒരു തുള്ളി ശ്വാസത്തിനു വേണ്ടി കരഞ്ഞ ജലീലിന്റെ മുഖം ഓർക്കുമ്പോൾ തന്നെ ഭയമാണ് ഇപ്പോഴും.പിന്നെ കുറച്ചു ദിവസങ്ങൾക് ശേഷം അവൻ എന്നോട് ചോദിച്ചിരുന്നു,രാഘവേട്ട എങ്ങനെയുണ്ട് നമ്മുടെ നാട്, കുഴപ്പമില്ലലോ? എന്തിനാ ജലീലേ പേടിക്കുന്നേ എന്തിനും കൂടെ നിൽക്കുന്ന നല്ല ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും ഉള്ളപ്പോൾ!പിന്നെ ജലീലേ റൂട്ട് മാപ്പ് എന്ന ഒരു രീതിയുണ്ട്. അത് വച്ചു നീയുമായി സഹകരിച്ച എല്ലാവരെയും കണ്ടുപിടിച്ചു ഐസൊലേഷനിൽ ആക്കിയിട്ടുണ്ട് എന്ന് ഞാനും പറഞ്ഞു. ഒരു നേരിയ പുഞ്ചിരിയോട് അവനും ഇങ്ങനെ പറഞ്ഞു:ശരിയാണ് ചേട്ടാ നമ്മൾ അതിജീവിക്കും.അങ്ങനെ ഒരു കുടുബം പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഇന്ന് ജലീൽ പോകുകയാണ് പൂർണ ആരോഗ്യവാനായി....അവന്റെ ആഗ്രഹം പോലെ മക്കളോടൊപ്പം കളിക്കാനും ചിരിക്കാനും....


ഒരു ഉഷ്മളമായ ഒരു കാറ്റ് ഈ ആശുപത്രി പരിസരങ്ങളിൽ വീശുന്നുണ്ട്. അതിന് പറയാനുള്ളത് ഒന്ന് മാത്രം നമ്മൾ അതിജീവിക്കും!!

മേഘ രാജ്
10 D എസ് എൻ വി എസ് എച്ച് എസ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ