എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണ എന്ന മഹാമാരിയെ
അകറ്റിടാം കൊറോണ എന്ന മഹാമാരിയെ
അവധിക്കാലം ഞങ്ങളെ കുറിച്ചാണെങ്കിൽ ഏറെ സന്തോഷകരമാണ്. ഞാൻ വേനലവധിക്കാലം എങ്ങനെ ചെലവഴിക്കണമെന്ന് ഒരു പാട് സ്വപ്നം കണ്ടിരുന്നു. കോവിഡ് - 19 ന്റെ വരവോടു കൂടി പരീക്ഷകൾ മാറ്റിവച്ചു. കൂട്ടുകാരെ കാണാൻ സാധിക്കാതെയും വന്നു. ഇത് എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അവധിക്കാലത്ത് ബന്ധുവീട്ടിൽ പോകാനും ഡാമിലും പാർക്കിലും പോയി കറങ്ങി വരാനുമുള്ള അവസരവും നഷ്ടപ്പെട്ടു. കൊറോണ എന്ന വിപത്തിനെതsയാൻ സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് പത്രം, ടി.വി എന്നീ മാധ്യമങ്ങളിലൂടെ കോവിഡ്- 19 ന്റെ ഭീകരത ഞാൻ മനസിലാക്കി. പണവും പദവിയും അധികാരവും ആർഭാടവുമൊക്കെത്തന്നെ നശ്വരമാണെന്ന സത്യം ഞാനറിഞ്ഞു. അമേരിക്ക പോലുള്ള വൻകിട ലോകരാജ്യങ്ങൾ പോലും ഈ കുഞ്ഞു വൈറസിന്റെ മുന്നിൽ തലകുനിച്ച് നിൽക്കുന്ന കാഴ്ച ഞാൻ കണ്ടു. ഇതിനെതിരെ ഭയമല്ല പ്രതിരോധമാണ് ആവശ്യം. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ നാം ഓരോരുത്തരും പാലിക്കണം. ശുചിത്വം, സാമുഹിക അകലം പാലിക്കൽ, പോഷകാഹാരം എന്നിവയിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം. മുഖാവരണം ധരിക്കുന്നതിലൂടെയും കൈകൾ ഇടക്കിടെ വൃത്തിയാക്കുന്നതിലൂടെയും കൊറോണ എന്ന വൈറസിനെ നമുക്ക് നശിപ്പിക്കാം. മാത്രമല്ല തിരക്കേറിയ നമ്മുടെ ജീവിതരീതിയെ പഴമയിലേക്ക് പോകൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം. മായം കലർന്ന ഫാസ്റ്റ്ഫുഡുകൾ ഉപേക്ഷിച്ച് നമുക്ക് രുചികരമായ നാടൻ ഭക്ഷണ രീതിയിലേക്ക് മടങ്ങാം. പരസ്പരം സഹകരണത്തിന്റെ പ്രതീകമായ ബാർട്ടർ സമ്പ്രദായത്തിലേക്ക് സമൂഹം മാറിയ വാർത്ത ഞാൻ ടി.വി.യിൽ കണ്ടു. സാധനങ്ങൾ പരസ്പരം കൈമാറി കാർഷിക വിപണിയെ തകർച്ചയിൽ നിന്നും രക്ഷിക്കുവാനും ഇതിലൂടെ നമുക്ക് സാധിക്കും. ഇപ്രകാരം ആരോഗ്യപൂർണമായ ഒരു സമൂഹം ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം. നിപ്പയും ഓഹിയും പ്രളയവുമെല്ലാം ഉണ്ടായിട്ടും തളരാതെ നാം ഒറ്റക്കെട്ടായി പ്രതിരോധിച്ചു. അതുപോലെ തന്നെ കൊറോണ വൈറസിനേയും പ്രതിരോധിക്കും. അതിനാൽ നമുക്ക് ആതുരസേവകരുടെയും നിയമപാലകരുടെയും വാക്കുകൾ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി മുന്നേറ്റം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം