എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/അക്ഷരവൃക്ഷം/ തിരിച്ചറിവ്
തിരിച്ചറിവ്
മുലയൂട്ടി വളർത്തിയോരമ്മതൻ രോദനം വർഷമായ് ചുറ്റും നിപതിച്ചപ്പോൾ നിലയില്ലാ കയത്തിലകപ്പെട്ട മനുഷ്യാ നീ എന്തു പഠിച്ചു ? നിനക്കായ് സർവ്വവും നൽകിയൊരമ്മതൻ ഉടൽ നീ വെട്ടി നശിപ്പിച്ചപ്പോഴും ജീവജലം നൽകിയ തെളിനീരുറവകളെ തിരിച്ചറിയാനാവത്ത വിധം മലിനമാക്കിയപ്പോൾ സർവ്വംസഹയായ അമ്മയുടെ സഹനശേഷിയെ പരീക്ഷിക്കാൻ മനുഷ്യാനീ എന്തേ തയ്യാറായി അമ്മയെ കാക്കാത്ത മക്കളെ ദൈവം കൈയൊഴിഞ്ഞോ നമ്മളെ കാക്കാനിനി ആരുണ്ട് പ്രളയവും കൊറൊണയും അരങ്ങുവാഴുന്നൊരീ - നൂറ്റാണ്ടിൻ ശാപംപോലീ മനുഷ്യൻ ഭൂമിയാം അമ്മതൻ മടിത്തട്ടിലല്ലാതെ ഇല്ലമറ്റെങ്ങുമാശ്രയം എന്നറിക നീ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത