സഹായം Reading Problems? Click here


എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രതിരോധം

ഏറും രോഗികൾ നമ്മുടെ നാട്ടിൽ
കേൾക്കാത്ത രോഗങ്ങൾ ,
മാറാത്ത രോഗങ്ങൾ,
വാർദ്ധക്യ സഹജമാം രോഗങ്ങൾ,
നിത്യശൈലി രോഗങ്ങൾ,
കുമിളകൾ പോലേ ഏറുന്നു പ്രമേഹ രോഗികൾ
കുമിഞ്ഞങ്ങനെ കൂടുന്നൊരാശുപത്രികൾ
ജീവൻ നിലനിർത്താനായി മാനവർ പരക്കം പായും തലങ്ങും വിലങ്ങും

ആരിതിൻ കാരണമെന്നോർക്കുക നാം;
വിവേക ശൂന്യമാം നമ്മൾ തൻ പ്രവൃത്തികൾ
പോവുക നാം പഴമ തൻ പെരുമയിലേക്ക്

കേൾക്കുക വൃക്ഷങ്ങൾ തൻ രോദനം
വെട്ടിയൊതുക്കുമ്പോൾ തോണ്ടുന്നു
നമ്മൾ തൻ കുഴിയെന്നോർക്കുക നാം

 വാങ്ങും ഭക്ഷണമെല്ലാം കീടാണു മയം
രുചിക്കുമ്പോളോർക്കുക മാറുന്നു രോഗികളായ്
തകരുന്നിതല്ലോ നമ്മൾ തൻ പ്രതിരോധം

ശ്രദ്ധയോടെ ഓർക്കേണ്ടതുണ്ട് പാരിൽ
കൊതുകും ഈച്ചയും എലിയും മരണവാഹകരല്ലോ
കെട്ടി നിർത്തരുതേ പാഴ് ജലം
വളർത്തീടരുതേ കൊതുകളെ
പടർത്തരുതേ മഹാമാരികൾ,
തുടച്ചു മാറ്റുക ചിക്കൻ ഗുനിയ
മലേറിയ, ഡങ്കിപ്പനിയും കോവിഡുമെല്ലാം
പ്രതിരോധിക്കുക നാമീ മാരകമാം രോഗങ്ങളേ

സംരക്ഷിക്കുക നമ്മൾ തൻ പ്രകൃതിയെ
തെളിച്ചീടുക പുത്തൻ വഴികൾ നാളെ തൻ തലമുറയ്ക്കായി .
 


ശ്രീലക്ഷ്മി എൽ
8B എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത