എസ്.സി. വി.എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം പരിസ്ഥിതിയോടോപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലം പരിസ്ഥിതിയോടോപ്പം
  കോവിഡ് 19 എന്ന വൈറസ് രോഗബാധ ലോകമെമ്പാടും പടർന്നു പിടിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങൾക്കും ഒപ്പം നമ്മുടെ ഇന്ത്യയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാരണത്താൽ നമ്മുക്ക് സ്കൂളിൽ പോകാനോ പരീക്ഷ എഴുതാനോ സാധിച്ചിട്ടില്ല. നാം എല്ലാവരും വീടുകളിൽ അടച്ചിരിക്കുകയാണല്ലോ.
     ഈ സമയത്ത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനായ് നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം? ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായ് ബന്ധപ്പെട്ട് കിടക്കുന്നു. മണ്ണ്, ജലം, വായു, കാലാവസ്ഥ ഇവ പരിസ്ഥിതിയുടെ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെ ഇതിന് കാരണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ കടമയാണ്.
              വനനശീകരണം, ആഗോളതാപനം, അമ്ളമഴ, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങിയവ പരസ്പരപൂരകങ്ങളാണ്. ഇവയെല്ലാം പരിസ്ഥിതി നാശത്തിലേക്ക് നമ്മെ നയിക്കുന്നു. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിലും ഗണ്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്.
      പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി എന്നിവ ഇനി നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. അതിജീവിക്കാം ഈ കോവിഡ് 19 നെ വീടുകളിൽ സുരക്ഷിതമായിരുന്ന്. കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകി സൂക്ഷിച്ച്, വീടും പരിസരവും വൃത്തിയാക്കി സധൈര്യം നമുക്കു നേരിടാം ഈ കോവിഡ് കാലം.
അല്ക്ക മേരി ബിജു
4 B എസ്..സി. വി.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - ലേഖനം