എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

 ഹേ മനുഷ്യാ,
 നീയാണല്ലോ എല്ലാം,
നിൻ സ്വാർത്ഥതയാൽ
ലോകം നീ കീഴടക്കി
നിന്നടിമയായ ഭൂമി
നിന്നാലില്ലാതെയായി.....
നിരത്തില്ലും ജലത്തിലും
മാലിന്യ ഭാണ്ഡങ്ങൾ,
നിൻ പ്രവർത്തി ദോഷത്താൽ
കാലവർഷം വരാതെയായി,
കാക്കയും കൊക്കും വരാലും,
കടുവയും,ആനയും,തവളയും
ആലംബഹീനരായി
ഹേ മനുഷ്യാ തളച്ചു നിൻറെ ഗർവ്വിനെ
ഞാനെന്ന ഭാവത്തെ
ഏതോ നിഗൂഢ കരങ്ങൾ
പടുത്തുയർത്തിയതെല്ലാം തകർത്തു.
ചത്തൊടുങ്ങി പതിനായിരങ്ങൾ....
നീയാരുമല്ല നീയൊന്നുമല്ല
മതമത്സരങ്ങളൊഴിവാക്കി
പടുത്തുയർത്താം നമ്മുക്ക് നാളെയെ.
ലോകാ സമസ്താ സുഖിനോ ഭവന്ദു

അൻസിൽ എന്
7 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം