എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതിയെന്നു പറയുന്നത്. നമ്മുടെ ജീവൻെറ നിലനില്പു തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് മനുഷ്യൻ പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിനോടിണങ്ങി ജീവിക്കുകയും ചെയ്യുമായിരുന്നു. നമുക്ക് ജീവിക്കാൻ വേണ്ട വായു,ഭക്ഷണം,വസ്ത്രം എന്നിവയെല്ലാം ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ തൻെറ അടിസ്ഥാനാവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ആവശ്യങ്ങളെ തൃപ്തിപെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻപ്പോലും ഇപ്പോൾ വലിയ മാളിക വീടുകളാണ് പണിയുന്നത്. ഇതിന് ആവശ്യമായ തടിയും പാറ,മണൽ, ഇവയെല്ലാം പ്രകൃതിയിൽ നിന്ന് ചൂഷണം ചെയ്യുന്നതാണ്. വലിയ വലിയ പാടങ്ങൾ നികത്തി വലിയ ഫ്ലാറ്റുകൾ നിർമ്മിക്കുന്നു. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്നു കരുതുന്നവരുടെ കാഴ്ചപാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളിൽ ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയെ സംരംക്ഷിക്കാൻ നാം ഒരോരുത്തരും തയ്യാറായില്ലെങ്കിൽ വരും തലമുറക്ക് ഭൂമി വാസയോഗ്യമല്ലാതാകും. സാക്ഷരതയുടെയും ആരോഗ്യത്തിൻെറയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തെക്കാൾ മുൻ പന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ പുറകിലാണ്.പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ടാശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം സ്വന്തം അനുഭവമായി മാറുന്നത്. പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. വനനശീകരണം,ആഗോളതാപനം,കാലാവസ്ഥാ വ്യതിയാനം,കുടിവെള്ള ക്ഷാമം തുടങ്ങിയവയെല്ലാം പരസ്പര പൂരകങ്ങളാണ്. നമ്മുടെ കാലാവസ്ഥയിൽ വളരെ വ്യതിയാനം സംഭവിച്ചു. ചൂടു സഹിക്കാൻ പറ്റാത്ത അവസ്ഥ ആയികൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. ഈ കാഴ്ചകൾ നമ്മുടെ കണ്ണ് തുറപ്പിക്കണം. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ,ജീവിതരീതി നമുക്കു വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല.പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം. പരിസ്ഥിതിക്കു കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ടയെന്നു പറയാനുള്ള ഇച്ഛാശക്തി നാം ആർജിക്കണം.ഇനിയും പരിസ്ഥിതിയോടു പിണങ്ങിയാൽ നമുക്ക് ഇവിടം വാസയോഗ്യമല്ലാതാവും. അതിനാൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിനോടിണങ്ങി ജീവിക്കുകയും ചെയ്യണം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം