എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം നമ്മുടെ ആവശ്യം
                  കീടാണുക്കളിൽ നിന്നും അഴുക്കിൽ നിന്നും ശുചിയാകുന്നതിനും അതിനെ ഒരു ശീലമാക്കി മാറ്റുന്നതിനുമാണ് ശുചിത്വം എന്നു പറയുന്നത്.പ്രധാനപ്പെട്ട ഒരു ജീവിതമൂല്ല്യമാണ് ശുചിത്വം.ഒരു മനുഷ്യനു സ്വായത്തമാകുന്ന ഏറ്റവും നല്ല ഒരു ഗുണമാണ് ശുചിത്വം.

വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു അതുകൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജി സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യം ശുചിത്വത്തിനു നൽകിയത്.ഇന്ന് ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നാം ശുചിത്വത്തിലുടെയാണ് പ്രതിരോധിക്കുന്നത്. ഒരു നാട് ശുചിത്വമുള്ളതാകണമെങ്കിൽ സമൂഹം ശുചിത്വമുള്ളതാകണം.ഓരോ കുടുബവും,ഓരോ വ്യക്തിയും ശുചിത്വമുള്ളവരാകണം.പരിസര ശുചിത്വത്തിലേക്ക് നമ്മെ നയിക്കുന്നത് വ്യക്തി ശുചിത്വമാണ്.ശുചിയില്ലാഴ്മ പരിസരമലിനീകരണത്തിലേക്കും പകർച്ച വ്യാധികലുടെ വ്യാപനത്തിലേക്കും നമ്മളെ നയിക്കുന്നു.ഇതിലൂടെ ധാരാളം ആരോഗ്യ പ്രശ്നങ്ങളുംഉണ്ടാകുന്നു. ശുചിത്വം ഒരു വ്യക്തിയിൽ അടിച്ചേല്പിക്കേണ്ട കാര്യമല്ല.ജീവിത ശൈലിയിലൂടെ നേടിയെടുക്കേണ്ടതാണ്.പ്രതിബദ്ധതയോടെ നാം ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്വം ആണ് ശുചിത്വം.കുട്ടികളായ നമ്മളും ഈ ദൗത്യം ഏറ്റെടുക്കേണ്ടതാണ്.

ഹഫ്സ നൗഷാദ്
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം