എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊക്കിൽ ഒതുങ്ങാത്തത് കൊത്തരുത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊക്കിൽ ഒതുങ്ങാത്തത് കൊത്തരുത്
                          മനോഹരമായ ഒരു താമരകുളം അതിതിൻെറ കരയിലെ പച്ച പുൽപരപ്പിൽ ആമ പോക്കുവെയിലേറ്റു സുഖിച്ചു കിടക്കുകയായിരുന്നു.അപ്പോഴാണ് വയസൻ സിംഹം എവിടെ നിന്നോ അവിടെ ഓടിയെത്തിയത് ആമയെ കണ്ട ഉടനെ സിംഹം അലറികൊണ്ട് പറഞ്ഞു! എടോ ആമ കുട്ടാ നിന്നെ കണ്ടത് നന്നായി ഞാൻ രണ്ടു മൂന്നു ദിവസമായി പൊരിഞ്ഞ പട്ടിണിയിലാണ്.വയറിൽ തീ കത്തുന്നു.ഈ കാട്ടിലെ മാനും മുയലുമൊക്കെ എവിടെയോ കടന്നു കളഞ്ഞു."നാശങ്ങൾ! ഒരുത്തനെങ്കിലും എനിക്കൊരു ഊണാക്കാൻ ഇവിടെ നിന്നു കൂടെ?നിന്നെ ഉടനെ തന്നെ കടിച്ചു തിന്ന് എൻെറ വിശപ്പകറ്റാമെന്ന് ഞാൻ കരുതുന്നു".ഇത് കേട്ട് വിറച്ചുകൊണ്ട് ആമ അറിയിച്ചു  'അങ്ങ് എന്നെ കൊല്ലരുത് 'എന്നെ വെറുതെ വിട്ടേക്കണം.ഞാൻ അങ്ങേക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല.എതിരായി ചെയ്തിട്ടില്ലെന്ന് ആരു പറഞ്ഞു ?നീ അല്ലേ ആ മുയലുകളെയും മാനുകളെയും എല്ലാം ഈ കാട്ടിൽ നിന്നും പറഞ്ഞയച്ചത് സിംഹം ഗർജിച്ചു ആമയുടെ ഉത്തരം ഇങ്ങനെയായിരുന്നു "തിരുമേനി ഞാൻ ആരെയും ഒരിടത്തേക്കും പറഞ്ഞയച്ചിട്ടില്ല അങ്ങ് തെറ്റിദ്ധരിക്കരുത് "ഉടനെ സിംഹം അലറി. ശരി.സമ്മതിച്ചു പക്ഷെ ഒരു കര്യം ഞാനീ കാട്ടിലെ രാജാവാണ് ആ നാട്ടിലെയും രാജാവ് ഞാനാണ്.നിന്നെ കൊല്ലാനും തിന്നാനും എനിക്കധികാരമുണ്ട്.നിന്നെ കൊല്ലാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ വേഗം പറഞ്ഞോ.ഇതു കേട്ട് ആമ മറുപടി പറഞ്ഞു ഞാൻ കരയിൽ ഇരുന്നതുകൊണ്ടല്ലേ അങ്ങ് എൻെറ മേൽ അധികാരം സ്ഥാപിക്കുന്നത്.എന്നാൽ ഒരു കര്യം ഞാൻ പറയുന്നത് ശ്രദ്ധിക്കണം.ഞാൻ വെള്ളത്തിലെ രാജാവാണ്. വെള്ളത്തിൽ ഊളിയിട്ട് നീന്തുന്ന മത്സരത്തിൽ ഞാൻ ലോക ചാമ്പ്യൻകപ്പ് നേടിയിട്ടുണ്ട്.അങ്ങനെ ഞാനും സിംഹരാജാവിനെപോലെ ഒരു രാജാവ് തന്നെ.നമ്മൾ തുല്ല്യരാണ് അതുകൊണ്ട് സിംഹരാജാവിന് അധികാരമില്ല.അധികാരമൊ,അവകാശമോ ഇല്ലാത്തിടത്ത് കടന്നു ചെന്ന് കേമനാകാൻ തുടങ്ങുന്നത് അനീതിയാണ്.ഇത് കേട്ട സിംഹത്തിന് കലിയിളകി.ങ്ഹും രാജാവിനെ ചോദ്യം ചെയ്യാൻ ഈ ആമ ചെറുക്കൻ ആളായെന്നോ?.അത് കൊള്ളാം ഇതിങ്ങനെ വെറുതേ വിടാൻ പാടില്ല എന്നു ഉള്ളിൽ കരുതിയിട്ട് സിംഹം ഉറക്കെ പറഞ്ഞു.എടാ ആമകുട്ടാ,നീ വലിയ നീന്തൽകാരൻ ആണെന്നു പറഞ്ഞല്ലോ നീ അത്രക്കു ഞെളിയണ്ട എനിക്കും നീന്താനറിയാം നമുക്കൊന്ന് മത്സരിച്ചു നീന്താമോ?ബലേ ഭേഷ് ആയിക്കളയാം ആമ അറിയിച്ചു.രണ്ടുപേരും ഞരുമിച്ച് നീന്തൽ തുടങ്ങണം കുളത്തിനക്കരെ ആദ്യമെത്തുന്നവന് സമ്മാനം.സിംഹമാണ് എത്തുന്നതെങ്കിൽ ആമ സിംഹത്തിന് ഭക്ഷണമാകും .ആമയാണെത്തുന്നതെങ്കിൽ സിംഹം ആമയെ മുതുകിൽ കയറ്റി കാടുമുഴുവൻ ചുറ്റി നടക്കണം.ഇതായിരുന്നു വ്യവസ്ഥ മത്സരത്തിനു മാർക്കിടാൻ കുളത്തിൻ കരയിലെ ആൽമരത്തിൻെറ പൊത്തിൽ പാർക്കുന്ന മരംകൊത്തിയെ ഏർപെടുത്തി.അങ്ങനെ രണ്ടു പേരുും പ്ധോം എന്ന് വെള്ളത്തിൽ ചാടി. ആമ വെള്ളത്തിനടിയിലൂടെ ഊളിയിട്ട് അക്കരെയെത്തി.സിംഹം കയ്യും കാലും അടിച്ചു വെള്ളം കുടിച്ചു കഷ്ടപെട്ടു വളരെനേരം പണിപെട്ടതിൻെറ ഫലമായി ചത്തു ചത്തില്ലയെന്ന മട്ടിൽ അക്കരെയെത്തി.ഒടുവിൽ എല്ലാവരും വിളിച്ചു കൂവി പറഞ്ഞു സിംഹം തോറ്റേ സിംഹം തോറ്റേ...........
നസ്രിൻ സലിം
7 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ