എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരി

ലോകം മുഴുക്കെ മഹാമാരിയാണെ, രാജ്യം മുഴുക്കെ മഹാമാരിയാണെ......
ചീനയിൽ നിന്നും പൊട്ടി പുറപ്പെട്ട നാടിനെ വെല്ലും മഹാമാരിയാണേ ....
നാട്ടാരു പേടിച്ചും വീട്ടിലിരിക്കുന്ന കാലം ഇതാ വന്നു കഴിഞ്ഞു
കൊറോണ എന്നൊരു വായ്മൊഴിക്കേട്ടാൽ ഞെട്ടി വിറയ്ക്കുന്ന കാലമടുത്തേ
നാടിനു കാക്കുവാൻ പല ജീവിതങ്ങൾ അവരാണു .നമ്മുടെ നേർവാഴിക്കാട്ടികൾ
ഇങ്ങനെ നീളുന്നു സ്ഥാനക്കാരെല്ലാം പക്ഷേ
ഇനിയുണ്ട് ബാക്കിയും മാർഗ്ഗ നിർദ്ദേശികൾ
അവർ തരും നിർദ്ദേശമാർഗ്ഗങ്ങളൊക്കെയും കൈ മലർ -
ത്താതെ നാം ചെയ്തീടേണം
ഹാൻഡ് മാസ്ക്ക് സാനിറ്റെസറും ഇന്നക്കാലത്ത് പ്രമുഖരല്ലോ
അത്യാവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ നാം
മാസ്ക്കോ തൂവാലയോ ധരിച്ചിടേണം
അനാവശ്യക്കാര്യങ്ങളുപേക്ഷിക്കുക വഴി ജനസമ്പർക്കം നിയന്ത്രിച്ചീടാം
ഒരുപക്ഷേ ദേഹാസ്വാസ്ഥ്യങ്ങൾ ത്തോന്നിയാൽ ഉടന
ഡോക്ടറെക്കണ്ടിടേണം
ഒരു പരിധിവരെ ഈയുള്ള മാർഗങ്ങൾ കൊറോണയിൽ
നിന്നും രക്ഷയേകും
നാടിന്റെ നൻമക്കായ് നല്ലൊരു നാളെയ്ക്കായ് അവർത-
രും മാർഗ്ഗങ്ങൾ നാം കൈ കൊള്ളണം...
പ്രതിരോധ മാർഗ്ഗങ്ങൾ ഊർജ്ജിതമാക്കിയാൽ മഹാ
മാരിയെ നമുക്ക് പിടിച്ചു കെട്ടാം
മാനവരാശി നിലക്കൊള്ളുവാൻ നാം മനുഷ്യരായ്
മാറിയാലേ തീരൂ.

 

അഷ്ടമി കെ കെ
2 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത