എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വത്തിന്റെ കാര്യത്തിൽ നാമെന്നും മുന്നിലാണ്. എങ്കിലും ഇന്നത്തെ ചുറ്റുപാടിൽ കൊറോണ എന്ന മഹാമാരി ലോകത്തിലുള്ള ജനങ്ങളെ ആക്രമിക്കുന്നത് കാണുമ്പോൾ ഇനിയും നാം കുറെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നു തിരിച്ചറിയുക. കൈ കഴുകുക, അതും സോപ്പ് ഉപയോഗിച്ച്, മാസ്ക് ധരിക്കുക, ചുമക്കുമ്പോളും തുമ്മുമ്പോളും വായും മൂക്കും പൊത്തിപ്പിടിക്കുക എന്നിവയെല്ലാം നാം നിത്യജീവിതത്തിൽ പകർത്തേണ്ടതാണ്. വ്യക്തിശുചിത്വത്തോടൊപ്പം ഭക്ഷണത്തിന്റെ കാര്യവും ശ്രദ്ധിയ്ക്കണം. ഭക്ഷണത്തിന്റെ കാര്യം പറഞ്ഞാൽ പഴയതും പുറത്തുന്നിന് വാങ്ങുന്നതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക, ജങ്ക് ഫുഡുകൾക് ടാറ്റാ പറയുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങൾ ശീലമാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽ നിക്ഷേപിക്കുന്നത് തടയുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക എന്നിവ കൂടി ശ്രദ്ധിച്ചാൽ പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് രക്ഷനേടാം.
 

അജിത് ഇ എച്ച്
4എ എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം