എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം

രോഗങ്ങൾ പലതുണ്ട് നമ്മുടെ നാട്ടിൽ
അതിൻ കാരണം മിക്കതും നമ്മളല്ലോ ..
പാലിക്കേണം ചില ശീലങ്ങൾ നമ്മൾ
ആരോഗ്യത്തോടെ ഇരുന്നീടുവാൻ...
കൈകാലുകൾ നല്ലോം വൃത്തിയാക്കേണം
മുറിയ്ക്കേണം നഖങ്ങളിടയ്ക്കിടയ്ക്ക്
കുളിയ്ക്കേണം മു‍ടങ്ങാതെ രണ്ടു നേരാേം
ധരിയ്ക്കേണം ശുചിയായ വസ്ത്രങ്ങളും
വീടും പരിസരോം വൃത്തിയാക്കീടണം.
കുടിയ്ക്കേണം തിളപ്പിച്ച വെളളം മാത്രം
ചൂടുളള ആഹാരം മാത്രം കഴിയ്ക്കേണം
രോഗത്തെ തുരത്തീടാം ഈ വഴിയെ
സോപ്പുകൊണ്ടങ്ങനെ കൈകൾ കഴുകീടാം
തൂവാലചേ‍ർത്തു ചുമച്ചീടാം
രോഗമെന്ന മഹാവിപത്തിനെതിരെ നാം
പൊരുതീടാം ഇങ്ങനെ ഈ വഴിയെ
പൊരുതീടാം ഇങ്ങനെ ഈ വഴിയേ....

                               
                              

ആദർശ് എ
4 B എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത