സഹായം Reading Problems? Click here


എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/ജാഗ്രതയേറി-നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജാഗ്രതയേറി-നാൾവഴികൾ

ഓർമയിലൊരു പ്രഭാതം പൊട്ടി വിടരുമ്പോൾ
രൂപം മാറി ശീലം മാറി
ഭൂതലമാകെ മാറി
പന്ത് പോലൊരു പ്രതലത്തിന്മേൽ
നിറയെ വിഷക്കലുകളുമായി
പാരിലാകെ നിറഞ്ഞു, കൊറോണയെന്ന ദുർഭൂതം.
കോട്ടകൾ പാതകൾ എങ്ങും കൊട്ടിയടച്ചോരു
വിങ്ങിപ്പൊട്ടും അന്തരീക്ഷം
ഭീതിയെങ്ങും ഭീതി
ലോകമാകയാൽ ഭീതി നിറയും കരിദിനങ്ങളിൽ
ഇന്ത്യ തൻ ജാഗ്രത എങ്ങും മാതൃകയായി
സാനിറ്റിസറും ഹാൻഡ് വാഷും, മുഖം മൂടും കവചവും
ആട്ടിയകറ്റി കൊറോണ തൻ വിഷക്കാലുകളെ
ബ്രേക്ക്‌ തെ ചെയിൻ യജ്ഞ്ഞം കേരളത്തിലും
സ്വയം മറന്നുപോയി സ്നേഹ സേവനം ചെയ്യും
ആരോഗ്യപ്രവർത്തകക്കൊരു കൂപ്പുകൈ.
ജാഗ്രതയെറുവാനേറെ പണിപ്പെടും
നിയമപാലകർക്കും കൂപ്പുകൈ
ലോകമാം തറവാട്ടിൽ, ഈ അതിജീവനം
കോറിയിട്ടൊരു ചരിത്ര രേഖയായെന്നും
വിളങ്ങീടാൻ അക്ഷീണം അധ്വാനിക്കും
അധികാരികൾക്കഭിവാദ്യങ്ങൾ.


 

-അനീസിയ ആൻ ജോസഫ്
9D സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് ഉപ്പുതറ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത