എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/പരിസ്ഥിതി ക്ലബ്ബ്
2016-2017
ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
സ്വച്ഛ് ഭാരത് മിഷൻ
സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ 'മാലിന്യ സംസ്ക്കരണം' എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ നവംബർ15 ചൊവ്വാഴ്ച രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തിൽ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷപദം അലങ്കരിച്ചതു് കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനില ശെൽവൻ ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി മാത്യു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ ശശികുമാർ .മോഹനൻ,സിനിമോൾ,കൃഷ്ണകുമാർ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു.
2017-2018
ക്ലബ് രൂപീകരണം
ഈ അധ്യയനവർഷത്തെ പരിസ്ഥിതി ക്ലബിന്റെ രൂപീകരണം കോഡിനേറ്ററായ സയൻസ് അധ്യാപിക മിനിയുടെ നേതൃത്വത്തിൽ ജൂൺ രണ്ടാം തീയതി നടന്നു.ഗവണ്മെന്റ് നിർദ്ദേശിച്ച പ്രകാരമുള്ള മഴക്കുഴി നിർമ്മിക്കാനും വൃക്ഷത്തൈകൾ നടാനും വിതരണം ചെയ്യാനുമുള്ള തീരുമാനം കൈക്കൊണ്ടു.
ജൂൺ അഞ്ചിന് രാവിലെ ഒമ്പതരയ്ക്ക് വൃക്ഷപൂജയോടെ ദിനാചരണം ആരംഭിച്ചു.മുപ്പത്തൊമ്പതു വർഷം മുമ്പ് പൂർവ്വ വിദ്യാർത്ഥികൾ നട്ട തേക്കുമരത്തിൽ വിരമിച്ച അധ്യാപികയായ സുഷമ പൊന്നാട ചാർത്തി. പി.എസ്.വിപിൻകുമാർ,സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ തുടങ്ങിയവർ വൃക്ഷത്തെ വണങ്ങി.പ്രധാനഅധ്യാപികയായ ശ്രീദേവി പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം,വൃക്ഷങ്ങളെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇവയെപറ്റി സംസാരിച്ചു.തൂടർന്ന് ആറാംക്ലാസ്സിലെ വിസ്മയ് നടത്തിയ പ്രഭാഷണത്തിൽ പരിസ്ഥിതി ദിനാചരണം ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടതല്ലെന്നും അത് ജീവിതചര്യ ആണെന്നും ഓർമ്മിപ്പിച്ചു.എട്ടാം ക്ലാസ്സിലെ സഫീർ അഹമ്മദ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മഴക്കുഴി നിർമ്മാണം
അന്നേദിവസം രാവിലെ പതിനൊന്നുമണിക്ക് കായികാധ്യാപകനായ സാബുവിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ മഴക്കുഴി നിർമ്മിച്ചു.
വൃക്ഷത്തൈ വിതരണം
ക്ലബ് അംഗം സൂര്യനാരായണന് ലക്ഷ്മിതരുവിന്റെ തൈ നൽകി പ്രധാനാധ്യാപിക വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.മുരിങ്ങ,പ്ലാവ്, അശോകം,
നെല്ലി,റംബുട്ടാൻ തുടങ്ങിയ മരങ്ങളുടെ തൈ വിതരണം ചെയ്തു.
പരിസ്ഥിതിദിന പ്രശ്നോത്തരി
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വൈകിട്ട് മൂന്നരയ്ക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് പ്രശ്നോത്തരി മൽസരം നടത്തുകയുണ്ടായി.ആറാം ക്ലാസ്സിലെ വിസ്മയ് ഒന്നാം സ്ഥാനവും എട്ടാം ക്ലാസ്സിലെ നിധാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് സമ്മാനമായി നൽകിയത് വൃക്ഷത്തൈകളായിരുന്നു.ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
2018-2019
ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്
ലഘുപ്രഭാഷണം നടത്തി.സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് കുടുംബകൃഷി എന്ന വിഷയത്തിൽ
ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും
വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജൂലൈ ഇരുപത്തേഴ്
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടുന്നതിനെക്കുറിച്ചും വിത്തുകൾ പാകുന്നതിനെക്കുറിച്ചും ക്ലബംഗങ്ങൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനും പരിസ്ഥിതിയുടെ എറണാകുളം ജില്ലാ കോർഡിനേറ്ററുമായ പി എം സുബൈർ ആണ് കുട്ടികൾക്ക് കൃഷിയിൽ
ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയത്.