എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഹൈക്കോടതി സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

കെൽസയുടെ നേതൃത്വത്തിൽഓണറബിൾ ഹൈക്കോർട്ട് സംവാദ എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഇരുപത്തിമൂന്ന് പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിലെ മുപ്പത് കുട്ടികൾ എറണാകുളം ഹൈക്കോടതി സന്ദർശിക്കുകയുണ്ടായി.NALSA യുടെ സംഗീത പരിപാടിയോടു കൂടിയായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.ആദ്യത്തെ സെഷൻ ഡയറക്ടർ ഓഫ് മീഡിയേഷൻ ആൻഡ് കൗൺസിലേഷൻ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡിസ്ട്രിക്ട് ജഡ്ജ് ജുബിയ ആണ് കൈകാര്യം ചെയ്തത്.ഒരാളിൽ മദ്യത്തോടുണ്ടാവുന്ന ആസക്തി എങ്ങനെ കുറ്റകൃത്യമാകുന്നു എന്നതിനെക്കുറിച്ചാണ് ക്ലാസ്സെടുത്തത്.ഭരണഘടനയുടെ ആർട്ടിക്കിൾ 39 Aപ്രകാരം സൗജന്യ നിയമസഹായം നൽകുക എന്നതും ആർക്കൊക്കെ നൽകണമെന്നതുമാണ് NALSAയുടെ പ്രധാന ചുമതല.NALSAദേശീയതലത്തിൽ പ്രവർത്തിക്കുമ്പോൾ KELSA സംസ്ഥാനതലത്തിൽ DLSA ജില്ലാതലത്തിലും, TLSC താലൂക്ക് തലത്തിലും പ്രവർത്തിക്കുന്ന നിയമ സഹായ കേന്ദ്രങ്ങളാണ്.നമുക്ക് നിയമസഹായം ചോദിക്കണമെങ്കിൽ സാകേതം എന്ന പ്രോഗ്രാമിലേക്കാണ് വിളിക്കേണ്ടതെന്നും പറഞ്ഞു.പ്രത്യേകം അതോറിറ്റികളുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇതിനുശേഷം സൈക്കോളജി സെഷനായിരുന്നു.ഫാമിലി കൗൺസിലർ കൂടിയായ ഫാത്തിമയാണ് ഈ ക്ലാസ് കൈകാര്യം ചെയ്തത്. ഒരാളിൽ ഉണ്ടായിരിക്കേണ്ട എട്ട് പ്രധാന ഗുണങ്ങളെ കുറിച്ചാണ് പ്രധാനമായും ലൈഫ് സ്ക്കിൽ ക്ലാസിൽ അദ്ദേഹം സംസാരിച്ചത്. സെൽഫ് അവയർനെസ്സ്,ക്രിട്ടിക്കൽ തിങ്കിംഗ്, പ്രോബ്ലം സോൾവിങ് , ഡിസിഷൻ മേക്കിങ്, ക്രിയേറ്റീവ് തിങ്കിങ്ങ്,ഇഫക്ടീവ്കമ്മ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു ക്ലാസ് ആയിരുന്നു.അതിനായി കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആക്കി തിരിച്ച് ഒരു സ്കിറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ പറയുന്ന സ്കില്ലുകൾ എങ്ങനെ അവർ പ്രാവർത്തികമാക്കുന്നു എന്നും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.അതിനുശേഷം പോലീസ് സ്റ്റേഷൻ സന്ദർശനം ആയിരുന്നു.അവിടത്തെ എസ് എച്ച് ഒ ആയ സൂരജ് കുമാർ ക്ലാസ് നയിച്ചു പോലീസ് ഹെൽപ് ലൈൻ നമ്പർ, ജിപിഎസ് ലൊക്കേഷൻ അറിയുന്നതിനായിട്ടുള്ള നമ്പർ, നാഷണൽ സൈബർ ക്രൈം പോർട്ടൽ നമ്പർ ,യോദ്ധാവ് നമ്പർ അങ്ങനെയുള്ള നിരവധി ഓർത്തിരിക്കേണ്ട കുറേ നമ്പറുകൾ കുട്ടികളെ പരിചയപ്പെടുത്തി.കൂടാതെ സൈബർ അഡിക്ഷൻ വന്നുകഴിഞ്ഞാൽ അതിൽ നിന്നും മോചനം ലഭിക്കുന്നതിനായിട്ട് ഡിജിറ്റൽ ഡി അഡിക്ഷൻ സെൻററുകൾ പ്രവർത്തിക്കുന്ന കാര്യവും കുട്ടികളുടെ ശ്രദ്ധയിൽ പെടുത്തി.റോഡുകളിൽ വാഹനം ഉപയോഗിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള കാര്യവും കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് ഉച്ച ഭക്ഷണത്തിനുള്ള സമയമായിരുന്നു അതിനുശേഷം വക്കീലൻമാർ വന്ന് കുട്ടികളെ കോടതി സന്ദർശനത്തിനായി കൊണ്ടുപോയി. ഹൈക്കോടതിയിൽ എട്ടു നിലകളാണ് ഉള്ളത്.മുപ്പത്തിരണ്ട് കോടതികളാണ് പ്രവർത്തിക്കുന്നത്.ഓരോ കോടതിയും ഏത് കേസ് കൈകാര്യം ചെയ്യുന്നു എന്ന് അറിയുന്നത് പ്രത്യേകതരം നമ്പർ ഉപയോഗിച്ചിട്ടാണ്.ആ നമ്പർ അവിടെയുള്ള ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവും.ആ സമയത്താണ് വക്കീലന്മാർ കേസ് ആയിട്ട് കോടതിയിൽ കയറേണ്ടതുള്ളൂ. അങ്ങനെ രണ്ട് സിംഗിൾ ബെഞ്ച് കോടതികളിലും ഒരു ഡിവിഷൻ ബെഞ്ച് കോടതിയുടെയും വാദങ്ങൾ കേൾക്കാനുള്ള അവസരം ഉണ്ടായി.സിംഗിൾ ബെഞ്ച് കോടതിയിൽ ചെല്ലുമ്പോൾ കുട്ടികളെ ജഡ്ജ് ഏറ്റവും മുമ്പിലേക്ക് വിളിക്കുകയും വാദം നിർത്തിവെച്ച് കുട്ടികളോട് സംവദിക്കുകയും ചെയ്തു.ഏത് സ്കൂൾ ആണെന്നും ഏത് ക്ലാസിൽ പഠിക്കുന്നു എന്നുള്ള കാര്യങ്ങൾ ചോദിക്കുകയുണ്ടായി.അതിനുശേഷം തിരിച്ച് പഴയ കോടതി ബിൽഡിങ്ങിൽ വരുകയും അവിടെ മറ്റു വക്കീലമാർ വന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഈ ക്ലാസുകൾ എല്ലാം തന്നെ വളരെ പ്രയോജനപ്രദം ആയിരുന്നു.കുട്ടികൾക്ക് നിരവധി സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു.ഓണറബിൾ ഹൈക്കോർട്ട് ജഡ്ജ് കുട്ടികളോട് സംവദിക്കുകയുണ്ടായി.കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു ഈ കോടതി സന്ദർശനം.

പോലീസ് സ്റ്റേഷൻ വിസിറ്റ്