എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഹിന്ദിദിനാഘോഷം
ഹിന്ദി ദിനാഘോഷം
രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ പതിനാലിന് ഹിന്ദിദിനം ആചരിക്കുകയുണ്ടായി.പ്രത്യേകമായി നടത്തിയ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഹിന്ദിദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പത്താംക്ലാസിലെ സയിദ് സമീറുദ്ദീൻ ചെറിയ ഭാഷണം നടത്തി.അതിനെ തുടർന്ന് അഞ്ചാംക്ലാസിലെ കുട്ടികൾ മേരി മാ എന്ന കവിത അവതരിപ്പിച്ചു.എട്ടാം ക്ലാസിലെ അദ്വൈത് അവതരിപ്പിച്ച കഥയ്ക്കുപുറമേ ഏഴാം ക്ലാസിലെ കുട്ടികൾ ഒരു ഗാനാലാപനവും നടത്തി.പത്താം ക്ലാസിലെ സഫ്‍വാന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനവും ആറാം ക്ലാസിലെ സുഹാന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച റോക്കറ്റ് എന്ന ഗാനവും വളരെയധികം ആകർഷണീയമായിരുന്നു.
സുരീലി ഹിന്ദി
ഹിന്ദിദിനാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ പതിനാല് മുതൽ സെപ്റ്റംബർ ഇരുപത്തഞ്ചുവരെ ഹിന്ദി പക്ഷാചരണമായി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സുരീലി ക്യാൻവാസിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി ഉദ്ഘാടനം ചെയ്യുകയുണ്ടായി.ഇതോടനുബന്ധിച്ച് കുട്ടികൾ ഹിന്ദി ഭാഷയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്ത,കവിത,സുവിചാർ,ഗീത് എന്നിവ അവതരിപ്പിക്കുകയുണ്ടായി.ഇതിനുശേഷം കുട്ടികളും അധ്യാപകരും ക്യാൻവാസിൽ ഹിന്ദി അക്ഷരങ്ങളും ചിത്രങ്ങളും എഴുതുകയും വരയ്ക്കുകയും ചെയ്തു.
പോസ്റ്റർ-പുസ്തകപ്രദർശനം
ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളുടേയും അവരുടെ ശേഖരത്തിലെ ഹിന്ദി പുസ്തകങ്ങളുടേയും പ്രദർശനോദ്ഘാടനം സെപ്റ്റംബർ ഇരുപത്തൊന്നാം തീയതി ഉച്ചയ്ക്ക് പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി നിർവഹിക്കുകയുണ്ടായി.