എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്കൂൾകുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിവരുന്ന പരിപാടിയായ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി.ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മലയാള പ്രതിജ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.ന്യൂട്രീഷൻ,ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഇരുപത്താറാം തീയതി നടത്തിയ ക്വിസ് മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനിലെ ഫൗസാൻ അബ്ദുള്ള ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം അദ്വൈത് ദിനേശൻ,ബിലാൽ പി എൻ എന്നിവരും കരസ്ഥമാക്കി.അതോടൊപ്പം കുട്ടികൾ സ്വയം പാചകം ചെയ്തതും കുടുംബാംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്തതുമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കലും നടത്തുകയുണ്ടായി.പോഷകസമൃദ്ധമായ ഭക്ഷണത്തെ സംബന്ധിച്ചും കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയിലും വികാസത്തിലും പോഷകാഹാരം വഹിക്കുന്ന പങ്കിനെകുറിച്ചും രക്ഷകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് ഹോമിയോ ഡോക്ടറായ രോഹിത്ത് കെ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഇരുപത്തൊമ്പതിന് നടത്തുകയുണ്ടായി.

പ്രമാണം:26056-poshan abhiyan.pdf