എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/നാഗസാക്കി ദിനം 24
ഓഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനമായി ആചരിക്കുകയുണ്ടായി.നാഗസാക്കി ദിനത്തിന്റെ ചരിത്രവും നാഗസാക്കിയിലും ഹിരോഷിമയിലും ആണവ ബോംബിംങ്ങിന്റെ ആഘാതവും വരുത്തിയ പ്രശ്നങ്ങളെക്കുറിച്ച് ഒരു വിവരണം ഒമ്പത് ബി യിലെ നിവേദകൃഷ്ണ നൽകുകയുണ്ടായി.ലോകയുദ്ധങ്ങൾ മാനവരാശിക്ക് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഒമ്പത് എ യിലെ ഷെഹിൻ രചിച്ച കവിത യുദ്ധമുഖത്തെ കാഴ്ചകൾ അസംബ്ലിയിൽ ആലപിക്കുകയുണ്ടായി.നാഗസാക്കി ദിനത്തിന്റെ ചരിത്രം സൂചിപ്പിക്കുന്ന പോസ്റ്റർ പ്രദർശനവും നടന്നു.ഉച്ചയ്ക്കുശേഷം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത റാലി യുദ്ധത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതായിരുന്നു.സാമൂഹ്യശാസ്ത്രം അധ്യാപിക ശാരി കെ ആർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.