എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ടീൻസ് ക്ലബ്/2024-25
കൗമാര വിദ്യാഭ്യാസം
ടീൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാര വിദ്യാഭ്യാസം, കരുത്തും... കരുതലും... എന്ന വിഷയത്തിൽ റിട്ടയേർഡ് ക്യാപ്റ്റൻ ബേസിൽ പീറ്ററിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി.റിട്ടയേർഡ് ക്യാപ്റ്റൻ ബേസിൽ പീറ്റർ ആണ് ക്ലാസ് നയിച്ചത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.നാൽപത്തഞ്ച് മിനിറ്റുള്ള രണ്ട് സെഷൻ ആയാണ് ക്ലാസ് ക്രമീകരിച്ചത്. ആദ്യത്തെ നാൽപത്തഞ്ച് മിനിറ്റിൽ സ്വന്തം അനുഭവങ്ങളിലൂടെ കുട്ടികൾ കൗമാര കാലഘട്ടത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ലളിതമായി സംവദിക്കുകയായിരുന്നു.അതിനുശേഷമുള്ള നാൽപത്തഞ്ച് മിനിറ്റ് ഇന്ററാക്ടീവ് സെഷൻ ആയിരുന്നു. കുട്ടികൾ അവരുടെ സംശയങ്ങൾ അവതരിപ്പിച്ചു.ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി പറഞ്ഞുകൊണ്ട് രണ്ടാമത്തെ സെഷൻ കടന്നുപോയി. ഒന്നര മണിക്കൂറത്തെ പരിപാടി വളരെ ഫലപ്രദമായതായിരുന്നു. കുട്ടികളെല്ലാവരും വളരെ ശ്രദ്ധയോടെ ക്ലാസ്സിലിരുന്നുവെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇന്ത്യൻ നേവിയിലും, റോയൽ നേവി ഓഫ് ഒമാനിലും പ്രശസ്ത സേവനം അനുഷ്ഠിച്ച വ്യക്തിയായതുകൊണ്ടുതന്നെ സർവ്വീസ് കാലഘട്ടത്തിൽ നാവിക കപ്പലുകളിൽ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് കുട്ടികൾ കേട്ടിരുന്നത്. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി ചടങ്ങിൽ സ്വാഗതവും എം കെ നിഷ കൃതജ്ഞയും പറഞ്ഞു. മറ്റധ്യാപകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.


